യോഗ്യതയില്ലാതെ യോഗി
ന്യൂഡല്‍ഹി: യോഗി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഇടങ്ങളിലെല്ലാം ബിജെപിക്ക് വന്‍തിരിച്ചടി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയസ്ഥലങ്ങളിലെല്ലാം ബിജെപിയെ കൈവിട്ടതായിട്ടാണ് കണക്ക്.
വോട്ട് ധ്രുവീകരണം സുഗമമാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളാണ് യോഗി പയറ്റിയിരുന്നത്. യോഗി പ്രധാനമായും 63 മണ്ഡലങ്ങളിലാണ് പ്രചരണം നടത്തിയിരുന്നത്. മധ്യപ്രദേശ,് രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചരണം നയിച്ചത്. 2013 ല്‍ 16 സീറ്റില്‍ വിജയിച്ച ഛത്തീസ്ഗഡില്‍ 8 സീറ്റുകളുടെ കുറവാണ് ബി.ജെ.പിക്ക് നേരിട്ടത്. മധ്യപ്രദേശില്‍ യോഗിയെത്തിയ 13 സീറ്റുകളില്‍ 5 എണ്ണത്തില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കം ഉള്ളത്.
രാജസ്ഥാനില്‍ യോഗിയെത്തിയ 26 മണ്ഡലങ്ങളില്‍ 13 സ്ഥലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം ഉണ്ടാക്കാന്‍ സാധിച്ചത്. മുഖ്യമന്ത്രിയുടെ ജാതി പരാമര്‍ശത്തിനെതിരെ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടി വിടുന്ന സംഭവങ്ങളും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."