HOME
DETAILS
MAL
യമനില്‍ കോളറ പടരുന്നു
backup
August 04 2017 | 02:08 AM
സന്‍ആ: പോഷകാഹാര കുറവുമൂലം ദുരിതമനുഭവിക്കുന്ന യമനില്‍ കോളറയും പടരുന്നു. യമനില്‍ ഒരു മില്യനിലധികം കുട്ടികളാണു കോളറ ഭീഷണി നേരിടുന്നത്. അഞ്ചുവയസിനു താഴെയുള്ള കുട്ടികളുടെ സ്ഥിതിയാണ് ഏറെ ഗുരുതരമെന്ന് 'സേവ് ദ ചില്‍ഡ്രന്‍' എന്ന സന്നദ്ധസംഘടന വ്യക്തമാക്കി.
രണ്ടുവര്‍ഷം മുന്‍പ് യമനില്‍ പൊട്ടിപ്പുറപ്പെട്ട കോളറ ബാധിച്ച് ഇതിനകം 1,900 പേര് മരിച്ചതായാണു കണക്കുകള്‍. 15 വയസിനു താഴെയുള്ള കുട്ടികളില്‍ 44 ശതമാനമാണ് കോളറബാധിതരായുള്ളത്. യമനില്‍ കോളറബാധിതരെ ചികിത്സിക്കുന്നതിന് 125 മില്ല്യന്‍ റിയാല്‍ നല്കാന് സഊദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."