ഹര്‍ത്താലിനെതിരേ കുഞ്ഞാലിക്കുട്ടി, ബി.ജെ.പിയെ സഹായിക്കാനെന്നും ആക്ഷേപം, ഹര്‍ത്താലുമായി മുന്നോട്ടെന്ന് സംഘടനകള്‍
കോഴിക്കോട്: ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനെതിരെ മുസ്്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
ഹര്‍ത്താല്‍ ബി.ജെ.പിയെ സഹായിക്കാനാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബി.ജെ.പിക്ക് വടി കൊടുക്കാനില്ലെന്നും ആവശ്യമുള്ള സമയത്ത് യോജിച്ച് ഹര്‍ത്താല്‍ നടത്താമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍, ഹര്‍ത്താലുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് എസ്.ഡി.പി.ഐയുടെയും വെല്‍ഫയര്‍ പാര്‍ട്ടിയുടെയും തീരുമാനം.
പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ആസൂത്രണം ചെയ്ത ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നാണ് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ നേരത്തെ തന്നെ ഹര്‍ത്താലിനോട് സഹകരില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഹര്‍ത്താല്‍ നിയമപരമല്ലെന്നും ഏഴ് ദിവസം മുമ്പ് നോട്ടിസ് നല്‍കിയിട്ടില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. എന്നാല്‍, നോട്ടീസ് നല്കി ഹര്‍ത്താല്‍ നടത്തുക പ്രായോഗികമല്ലെന്നാണ് ഹര്‍ത്താലനുകൂലികളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."