സന്നിധാനത്ത് സുരക്ഷാക്രമീകരണ ചുമതല വീണ്ടും ഐ.ജി എസ്. ശ്രീജിത്തിന്
തിരുവനന്തപുരം: സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല ഐ.ജി എസ്. ശ്രീജിത്തിന്. ശബരിമലയിലെ മൂന്നാംഘട്ട പൊലിസ് വിന്യാസത്തിലാണു പുതിയ ചുമതല ഏല്‍പിച്ചത്. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഇന്റലിജന്‍സ് ഡി.ഐ.ജി എസ്. സുരേന്ദ്രനാണ്.
സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ഡി.സി.പി ജി. ജയ്‌ദേവ് ഐ.പി.എസും, ക്രൈംബ്രാഞ്ച് എസ്.പി പി.ബി രാജീവുമാണ് പൊലിസ് കണ്‍ട്രോളേഴ്‌സ്. പമ്പയില്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ ഐ.പി.എസ്, ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗതന്‍. നിലയ്ക്കലില്‍ എറണാകുളം റൂറല്‍ പൊലിസ് മേധാവി രാഹുല്‍ ആര്‍. നായര്‍, ക്രൈംബ്രാഞ്ച് എസ്.പി ആര്‍. മഹേഷ്. എരുമേലിയില്‍ എസ്.പി റജി ജേക്കബ്, എസ്.പി ജയനാഥ് ഐ.പി.എസ്.
ആകെ നാലുഘട്ടങ്ങളിലായാണ് ശബരിമലയില്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ഒന്നാംഘട്ടത്തില്‍ 3,450 പൊലിസ് ഉദ്യോഗസ്ഥരെയാണു വിന്യസിച്ചത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുള്ള രണ്ടാംഘട്ടത്തില്‍ 3,400 പൊലിസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കുണ്ട്. ഡിസംബര്‍ 14 മുതല്‍ 29 വരെയുള്ള മൂന്നാംഘട്ടത്തില്‍ 4,026 പൊലിസ് ഉദ്യോഗസ്ഥരുണ്ടാകും. ഇവരില്‍ 230 പേര്‍ വനിതാ പൊലിസ് ഉദ്യോഗസ്ഥരാണ്. 389 എസ്.ഐമാരും 90 സി.ഐമാരും 29 ഡിവൈ.എസ്.പിമാരും ഡ്യൂട്ടിയിലുണ്ടാകും. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാംഘട്ടത്തില്‍ 4,383 പൊലിസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇവരില്‍ 230 പേര്‍ വനിതാ പൊലിസ് ഉദ്യോഗസ്ഥരാണ്. കൂടാതെ 400 എസ്.ഐമാരും 95 സി.ഐമാരും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."