ഇന്ത്യയും സഊദിയും നാളെ ഹജ്ജ് കരാറില്‍ ഒപ്പുവയ്ക്കും
അബ്ദുസ്സലാം കൂടരഞ്ഞി#
റിയാദ്: 2019ലെ ഇന്ത്യ-സഊദി ഹജ്ജ് കരാര്‍ നാളെ നിലവില്‍ വരും. കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം സഊദി ഹജ്ജ്-ഉംറ മന്ത്രാലയവുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷമാണു കരാറില്‍ ഒപ്പുവയ്ക്കുക.
ഇതോടെ ഇത്തവണ രാജ്യത്തുനിന്ന് ഹജ്ജിനെത്തുന്നവരുടെ എണ്ണവും സൗകര്യങ്ങളുമടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതവരും.
ഇരു പുണ്യനഗരികളെ പരസ്പരം ബന്ധിപ്പിക്കുന്ന അതിവേഗ ഹറമൈന്‍ ട്രെയിന്‍ സര്‍വിസ് സൗകര്യം ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കു നല്‍കണമെന്നു കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സംഘം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.
ഇതിന് അംഗീകാരം ലഭിച്ചാല്‍ മക്കയില്‍നിന്ന് മദീനയിലേക്കും തിരിച്ചുമുള്ള യാത്ര പ്രയാസരഹിതമാകുന്നതിനു പുറമെ സമയം ലാഭിക്കാനുമാകും.
നേരത്തെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ വര്‍ഷം ഹജ്ജിനുള്ള അപേക്ഷയില്‍ ഗണ്യമായ കുറവാണുണ്ടായത്.
ഇതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതയില്ലെന്നാണു കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."