HOME
DETAILS

ഗള്‍ഫ് പ്രതിസന്ധി: അമേരിക്ക പ്രത്യേക പ്രതിനിധികളെ നിയോഗിച്ചു

  
backup
August 04 2017 | 02:08 AM

%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf


ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് റിട്ടയേഡ് ജനറല്‍ ഉള്‍പ്പെടെ രണ്ട് പ്രത്യേക പ്രതിനിധികളെ അമേരിക്ക നിയോഗിച്ചു. റിട്ടയേഡ് ജനറലും മുന്‍ മിഡിലീസ്റ്റ് നയതന്ത്ര പ്രതിനിധിയുമായ ആന്റണി സിന്നി, മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ടിം ലെന്റര്‍കിങ് എന്നിവരെയാണ് ഖത്തറുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് പരിഹാരം കാണാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ നിയമിച്ചത്.
ബന്ധപ്പെട്ട രാജ്യങ്ങളുടെ മേല്‍ നിരന്തര സമ്മര്‍ദം ചെലുത്തി പരിഹാരം വേഗത്തിലാക്കാനാണ് ഇവരെ നിയോഗിച്ചതെന്ന് ടില്ലേഴ്‌സന്‍ പറഞ്ഞു. ടെലഫോണ്‍ സംഭാഷണത്തിന് പരിമിതികളുണ്ടെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി നേരിട്ടുള്ള ഇടപെടല്‍ സാധ്യമാക്കുന്നതിന് ഇവരെ നിയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീകരതയ്ക്ക് ഫണ്ട് ലഭിക്കുന്നതു തടയാന്‍ അമേരിക്കയുമായി ഒപ്പിട്ട ധാരണാപത്രം നടപ്പാക്കുന്നതില്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ടില്ലേഴ്‌സന്‍ പറഞ്ഞു. ഗള്‍ഫ് പ്രതിസന്ധി മേഖലയെ അസ്ഥിരപ്പെടുത്തുകയും ജി.സി.സി രാജ്യങ്ങളുടെ ഐക്യം തകര്‍ക്കുകയും ചെയ്യുമെന്നതിനാലാണ് അമേരിക്ക പരിഹാരശ്രമം തുടരുന്നതെന്ന് അദ്ദേഹം വാഷിങ്ടണില്‍ പറഞ്ഞു.
പ്രതിസന്ധിയുടെ തുടക്കം മുതല്‍ മധ്യസ്ഥത ശ്രമങ്ങളെ പിന്തുണച്ച അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ ടില്ലേഴ്‌സന്‍ പ്രശംസിച്ചു. എല്ലാവരുമായും നിരന്തരം ബന്ധപ്പെട്ട് പരിഹാരം ശ്രമം തുടരും. നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെടണമെങ്കില്‍ എല്ലാവരും കാര്യമായ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago