HOME
DETAILS

ഉന്നാവ് ബലാത്സംഗക്കേസ്: മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗര്‍ കുറ്റക്കാരന്‍

  
backup
December 16 2019 | 09:12 AM

former-bjp-mla-kuldeep-sengar-convicted-in-unnao-rape-case12

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗര്‍ കുറ്റക്കാരനെന്ന് കോടതി. ഡല്‍ഹി തിസ് ഹസാരി കോടതിയാണ് സെനഗര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൂട്ടുപ്രതിയായ സാശി സിങിനെ കോടതി വെറുതെവിട്ടു. ഡിസംബര്‍ 19 നാണ് സെനഗറിനുള്ള ശിക്ഷ വിധിക്കുക.

2017 ജൂണ്‍ നാലിനാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ എം.എല്‍.എ സ്വവസതിയില്‍വച്ച് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ജോലി അഭ്യര്‍ഥിച്ച് ബന്ധുവിനൊപ്പം എം.എല്‍.എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. എം.എല്‍.എക്കെതിരേ പരാതി നല്‍കിയെങ്കിലും ആദ്യം നടപടിയുണ്ടായില്ല. തുടര്‍ന്ന് 2018 എപ്രിലില്‍ നീതി തേടി പെണ്‍കുട്ടിയും പിതാവും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം വിവാദമായതും എം.എല്‍.എക്കെതിരേ കേസെടുത്തതും.

പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ ഈ വര്‍ഷം ഏപ്രില്‍ മൂന്നിന് പെണ്‍കുട്ടിയുടെ പിതാവ് പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. കുല്‍ദീപ് സിങിന്റെ സഹോദരനും മറ്റു ചിലരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. പിന്നീട് ആയുധങ്ങള്‍ കൈവശം വച്ചുവെന്ന കേസില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയും കസ്റ്റഡിയില്‍വച്ചു കൊല്ലപ്പെടുകയുമായിരുന്നു.

കുല്‍ദീപ് സെന്‍ഗാര്‍ ബലാത്സംഗം ചെയ്ത കേസ് നടന്നുകൊണ്ടിരിക്കേ പരാതിക്കാരിയായ യുവതിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് യുവതിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു. യുവതിയടക്കമുള്ളവര്‍ക്കു ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

സുപ്രിംകോടതിയുടെ നിര്‍ദേശമനുസരിച്ചാണ് ലഖ്നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് കേസ് മാറ്റിയത്. കേസ് ഡല്‍ഹിയിലേക്ക് മാറ്റിയതിന് പിന്നാലെ പ്രതികളായ കുല്‍ദീപ് സിങ് സെനഗര്‍, കൂട്ടാളി ശശി സിങ് എന്നിവരെ തിഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കല്‍: പ്രത്യേക അന്വഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും 

Kerala
  •  2 months ago
No Image

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്,  ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍

International
  •  2 months ago
No Image

പ്രത്യേക മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴ തുടരും

Weather
  •  2 months ago
No Image

പ്രചാരണത്തിനായി പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തില്‍

Kerala
  •  2 months ago
No Image

സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതികള്‍ പിടിയില്‍ 

Kerala
  •  2 months ago
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  2 months ago