HOME
DETAILS

ഖത്തര്‍ ഇറ്റലിയില്‍നിന്ന് 500 കോടി യൂറോയുടെ കപ്പലുകള്‍ വാങ്ങുന്നു

  
backup
August 04 2017 | 02:08 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d


ദോഹ: ഇറ്റലിയില്‍നിന്ന് 500 കോടി യൂറോയ്ക്ക് നാവികക്കപ്പലുകള്‍ വാങ്ങാന്‍ ഖത്തര്‍ കരാറൊപ്പിട്ടതായി വിദേശകാര്യ മന്ത്രി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമായാണു കരാര്‍.
ദോഹയില്‍ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്‍ജലിനോ അല്‍ഫാനോയുമൊത്തു നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇറ്റലിയില്‍നിന്ന് ഏഴ് നാവികക്കപ്പലുകള്‍ വാങ്ങാനാണ് ഖത്തരി അമീരി നാവിക സേനയുമായി കരാര്‍ ഒപ്പിട്ടതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 500 കോടി യൂറോയുടേതാണു കരാറെന്നു വ്യക്തമാക്കിയെങ്കിലും മറ്റു വിശദാംശങ്ങളോ കമ്പനികളുടെ പേരുകളോ അദ്ദേഹം പുറത്തുവിട്ടില്ല.
ഇറ്റലി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ നിര്‍മാണ കമ്പനിയായ ഫിന്‍കാന്റിയറി ഖത്തറിന് 400 കോടി യൂറോയ്ക്ക് കപ്പലുകള്‍ നിര്‍മിച്ചുനല്‍കാനുള്ള കരാറിലെത്തിയതായി കഴിഞ്ഞ വര്‍ഷം ജൂണില്‍ അറിയിച്ചിരുന്നു.
നാല് കോര്‍വിറ്റെ യുദ്ധക്കപ്പലുകളും രണ്ട് സപ്പോര്‍ട്ട് വെസലുകളും കരയിലും വെള്ളത്തിലും ഉപയോഗിക്കാവുന്ന ഒരു ലാന്‍ഡിങ് പ്ലാറ്റ്‌ഫോം കപ്പല്‍ത്തറയും നിര്‍മിച്ചുനല്‍കുമെന്നാണ് അന്ന് കമ്പനി പറഞ്ഞത്. കപ്പലുകള്‍ കൈമാറിയ ശേഷമുള്ള 15 വര്‍ഷത്തെ സര്‍വിസും കരാറില്‍ ഉള്‍പ്പെട്ടിരുന്നു. 2018ല്‍ നിര്‍മാണം ആരംഭിക്കാനായിരുന്നു ധാരണ. ഇറ്റാലിയന്‍ പ്രതിരോധ കമ്പനിയായ ലിയോനാര്‍ഡോ ആണ് ഇതിന് വേണ്ട ഇലക്ട്രോണിക്‌സ്, ആയുധ സംവിധാനങ്ങള്‍ നല്‍കുകയെന്നും കരാറിന്റെ മൂന്നിലൊന്നു തുക കമ്പനിക്കു ലഭിക്കുമെന്നും അധികൃതര്‍ ആ സമയത്ത് അറിയിച്ചിരുന്നു.
നിലവില്‍ ഗള്‍ഫ് രാജ്യങ്ങളുമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഇറ്റലി പിന്തുണ നല്‍കുമെന്ന് അല്‍ഫാനോ അറിയിച്ചു. ഉപരോധത്തില്‍ പ്രയാസമനുഭവിക്കുന്ന മേഖലയിലെ ജനങ്ങളുടെ കാര്യത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  19 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago