HOME
DETAILS
MAL
ഏഷ്യന്‍ രാജ്യങ്ങളുടെ പുരോഗതിക്ക് കാരണം ഏകാധിപതികളെന്ന് മുഷറഫ്
backup
August 04 2017 | 02:08 AM
ഇസ്ലാമാബാദ്: പാകിസ്താനടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ പുരോഗതി സൃഷ്ടിച്ചത് ഏകാധിപതികളെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പാകിസ്താന്റെ വളര്‍ച്ചയ്ക്കു കാരണം പട്ടാള ഭരണകൂടമാണെന്നും സൈനികേതര സര്‍ക്കാരുകള്‍ക്കു വലിയ വളര്‍ച്ച സൃഷ്ടിക്കാനാകില്ലെന്നും മുഷറഫ് പറഞ്ഞു.
രാജ്യത്തെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഭരണഘടനയുടെ ആവശ്യമില്ലെന്നും ഭരണഘടന ഒഴിവാക്കപ്പെടേണ്ടതാണെന്നും മുഷറഫ് വ്യക്തമാക്കി.
പാകിസ്താനില്‍ യഥാര്‍ഥ വികസനം നടന്നത് പട്ടാള ഭരണത്തിനു കീഴില്‍ മാത്രമാണ്. ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആ വളര്‍ച്ച താഴേക്കു പോകുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ബി.സിക്കു നല്കിയ അഭിമുഖത്തിലാണ് മുഷറഫിന്റെ പുതിയ അഭിപ്രായപ്രകടനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."