ഇവര്‍ കൃഷ്ണനും അര്‍ജുനനുമല്ല, ദുര്യോധനും ശകുനിയും; മോദിക്കും അമിത്ഷായ്ക്കും രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്
ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടന്‍ സിദ്ധാര്‍ഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായാണ് സിദ്ധാര്‍ഥ് രംഗത്തുവന്നത്. മോദിയും അമിത്ഷായും കൃഷ്ണനും അര്‍ജുനനുമല്ല, ദുര്യോധനും ശകുനിയുമാണെന്നായിരുന്നു സിദ്ധാര്‍ഥിന്റെ പരിഹാസം.
Stop attacking #universities! Stop assaulting #students! #JamiaMilia #JamiaProtets എന്നീ ഹാഷ്ടാഗുകളോടെയാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ്.
കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സമയത്ത് രജിനീകാന്താണ് പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കൃഷ്ണനും അര്‍ജുനനും എന്ന് വിശേഷിപ്പിച്ചത്.
നേരത്തെ അമിത്ഷായെ ഹോം മോണ്‍സ്റ്റര്‍ എന്ന് വിശേഷിപ്പിച്ച് സിദ്ദാര്‍ഥ് രംഗത്തുവന്നിരുന്നു.
'ഈ ഹോം മോണ്‍സ്റ്റര്‍ക്ക് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്? മുസ്ലിങ്ങളായ അഭയാര്‍ഥികളെ മാത്രം രാജ്യത്തുനിന്ന് പുറത്താക്കുമെന്നു പറയുന്നതു ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ എന്താണു നടക്കുന്നത്? എല്ലാവരും കാണ്‍കെ വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍,'' സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.
നേരത്തെ, സുപ്രിംകോടതി മുന്‍ജഡ്ജി മാര്‍കണ്‌ഠേയ കട്ജുവും വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."