ഉ. കൊറിയയാണ് വലിയ ഭീഷണിയെന്ന് ചൈന തിരിച്ചറിഞ്ഞു: യു.എസ്
വാഷിങ്ടണ്‍: ഉത്തരകൊറിയയാണ് ഏറ്റവും വലിയ ഭീഷണിയെന്ന് ചൈന തിരിച്ചറിഞ്ഞതായി യു.എസ്. അമേരിക്കയിലെ ഉന്നതഉദ്യോഗസ്ഥയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര കൊറിയന്‍ സമ്പദ്വ്യവസ്ഥയുടെ 90 ശതമാനവും ചൈനയിലൂടെയാണ്. അതുകൊണ്ടു തന്നെ ഉത്തരകൊറിയന്‍ വിഷയത്തില്‍ മറ്റേതു രാജ്യത്തെക്കാളുമുപരി ചൈനക്ക് ബാധ്യതയുണ്ട്. കിഴക്കന്‍ ഏഷ്യയുടെയും പസഫിക്കിന്റെയും ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് സൂസന് തോണ്‍ടോണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തര കൊറിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വളരെ ശ്രദ്ധാപൂര്‍വമാണ് ചൈന പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ചൈനയ്ക്ക് അതിയായ അസംതൃപ്തിയുമുണ്ട്. ചൈനയുടെ സുരക്ഷയ്ക്കുമേല്‍ ഉയരുന്ന വലിയ വെല്ലുവിളിയായാണ് അവരിതിനെ കാണുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ രണ്ടു രാജ്യങ്ങള്‍ക്കും ഒരേ നയമാണ്. അമേരിക്കയും ചൈനയും തമ്മില്‍ വളരെ വലിയൊരു ബന്ധമുണ്ട്. അതുകൊണ്ടു തന്നെ ഉത്തര കൊറിയക്കെതിരായ വിഷയത്തില്‍ തങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും സൂസന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."