HOME
DETAILS
MAL
നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംയുക്ത സമരസമിതി നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നു
backup
December 16 2019 | 12:12 PM
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംയുക്ത സമര സമിതി നേതാക്കളെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നു. കൊച്ചിയില്‍ എസ്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
മൂവാറ്റുപുഴയില്‍ ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതിനു ശേഷമാണ് 15 പേരെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ നാളെ ഉച്ചകഴിഞ്ഞ മോചിപ്പിക്കുമെന്ന് പൊലിസ് അറിയിച്ചു.
നാളെ ഹര്‍ത്താല്‍ നടത്താന്‍ അനുമതി വാങ്ങിയിട്ടില്ലെന്നും ഹര്‍ത്താല്‍ നടത്തിയാല്‍ ഇതിന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും സമര സമിതിയുടെ നേതാക്കളുടെ മേല്‍ നിയമനടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."