ആലിപ്പഴവര്‍ഷത്തില്‍ വിമാനം തകര്‍ന്നു; 121 യാത്രികരെ സുരക്ഷിതമായി ഇറക്കി പൈലറ്റ്
ഇസ്താംബൂള്‍: ആലിപ്പഴവര്‍ഷത്തില്‍ വിമാനം തകര്‍ന്നപ്പോഴും 121 യാത്രികരെയും രക്ഷപ്പെടുത്തി പൈലറ്റ് താരമായി. ഇസ്താംബൂള്‍ അതാതുര്‍ക്ക് വിമാനത്താവളത്തില്‍ ഇന്നലെയാണു സംഭവം.
അറ്റ്‌ലസ് ഗ്ലോബലിന്റെ ജെറ്റ് വിമാനമാണ് അപകടത്തില്‍പെട്ടത്. അതാതുര്‍ക്ക് വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന് ഏതാനും മിനുറ്റുകള്‍ക്കുള്ളിലായിരുന്നു അപകടം. കാലാവസ്ഥ മാറിയതോടെ മഴക്കൊപ്പം ഭീമന്‍ മഞ്ഞുകട്ടകളും പൊഴിഞ്ഞുകൊണ്ടിരുന്നു. 121 യാത്രികരും ആറു ജീവനക്കാരുമായി പറന്ന വിമാനത്തിനു മുകളിലേക്ക് ഭീമന്‍ മഞ്ഞുകട്ടകള്‍ പതിക്കുകയായിരുന്നു.
ആലിപ്പഴം വീണ് വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഉക്രൈന്‍കാരനായ പൈലറ്റ് ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ അകോപോവ് ആണ് അതിവിദഗ്ധമായി അപകടമൊന്നും പിണയാതെ എ 320 വിമാനം വിമാനത്തവളത്തിലിറക്കിയത്.
മോശം കാലാവസ്ഥയെ തുടര്‍ന്നു വിമാനത്താവളം അടക്കാനുള്ള തീരുമാനം നടക്കുന്നതിനിടെയാണ് അടിയന്തിര ലാന്‍ഡിങ്ങിന് അനുമതി തേടിയുള്ള പൈലറ്റിന്റെ സന്ദേശം വന്നത്.
ആലിപ്പഴ വീഴ്ചയെത്തുടര്‍ന്ന് ലാന്‍ഡ് ചെയ്യുക വളരെ ദുഷ്‌കരമായിരുന്നു. എങ്കിലും പൈലറ്റിന്റെ ധൈര്യത്തില്‍ ഉടന്‍ തന്നെ വിമാനം ലാന്‍ഡ് ചെയ്തു.
ലാന്‍ഡിങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഉക്രൈന്‍ സര്‍ക്കാര്‍ അകോപോവിന്റെ ധൈര്യത്തിന് അഭിന്ദനമായി അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അറ്റ്‌ലസ് ഗ്ലോബലും പൈലറ്റിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."