യമന് നവംബര്‍ മരണത്തിന്റെ മാസം; കൊല്ലപ്പെട്ടത് 2,959 പേര്‍
സ്റ്റോക്ക്‌ഹോം: നാല് വര്‍ഷമായി തുടരുന്ന യമന്‍ യുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ മാസമാണ് നവംബര്‍. സഊദി നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം രൂക്ഷമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മാത്രം യമനില്‍ കൊല്ലപ്പെട്ടത് 2,959 പേരാണ് യുദ്ധ നിരീക്ഷ സംഘടനയായ എ.സി.എല്‍.ഇ.ഡി റിപ്പോര്‍ട്ട് ചെയ്തു. യമന്‍ സമാധാന ചര്‍ച്ചകള്‍ സ്വീഡനിലെ റിംമ്പോയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഗുരുതര സാഹചര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 68 ശതമാനം വര്‍ധനവുണ്ടായി. 2016 ജനുവരി ഒന്നു മുതല്‍ ഇതുവരെ 60,110 പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ മരണ സംഖ്യ ഇതിലും കൂടുതലായിരിക്കുമെന്ന് എ.സി.എല്‍.ഇ.ഡി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ക്ലിയോനദ് റാലൈ പറഞ്ഞു.
2014 മുതലാണ് യമനില്‍ ആഭ്യന്തര, വിദേശ ആക്രമണങ്ങള്‍ ശക്തിപ്പെട്ടത്. പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്കെതിരേ ശക്തമായ പ്രതിഷേധവുമായി ഹൂതികള്‍ രംഗത്തെത്തിയതോടെയാണ് രാജ്യം സംഘര്‍ഷത്തിലേക്ക് മാറിയത്. 2015ല്‍ ഇദ്ദേഹത്തിന്റെ സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടതോടെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ദുരന്തത്തിനാണ് പിന്നീട് യമന്‍ സാക്ഷ്യംവഹിച്ചത്. 85,000 കുട്ടികള്‍ പട്ടിണി മരണത്തിന്റെ വക്കിലാണെന്ന് സേവ് ചില്‍ഡ്രന്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹുദൈദ തുറമുഖം കീഴടക്കാനായി സഖ്യസേന ജൂണ്‍ മുതല്‍ ആക്രമണം ശക്തമാക്കിയതോടെയാണ് യമന്‍ വീണ്ടും രക്ത രൂക്ഷിതമായത്. യമനിലേക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന മാര്‍ഗമാണ് ഹുദൈദ. തുറമുഖം അടച്ചിടുന്നത് ദശലക്ഷണക്കണക്കിന് ജനങ്ങളെ പട്ടിണ മരണത്തിലേക്ക് തള്ളിയിടുമെന്ന് സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."