HOME
DETAILS
MAL
പൗരന്മാരെ ഭീഷണിപ്പെടുത്തുന്നത് നോക്കിയിരിക്കില്ലെന്ന് ചൈന
backup
December 11 2018 | 20:12 PM
ബെയ്ജിങ്: ചൈനയിലെ കുത്തക ടെലികോം കമ്പനിയായ ഹുവായ് മേധാവിയെ കാനഡ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൗരന്മാരെ ഭീഷണിപ്പെടുത്തുന്നത് നോക്കിയിരിക്കില്ലെന്ന മുന്നറിയിപ്പുമായി ചൈന. അറസ്റ്റിനെ പരോക്ഷമായി വിമര്‍ശിച്ചാണ് ചൈനയുടെ മുന്നറിയിപ്പ്. പൗരന്മാരുടെ സുരക്ഷക്കാണ് ചൈന മുന്‍ഗണന നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. അവരുടെ ന്യായമായ അവകാശങ്ങള്‍ ലംഘിക്കുന്നത് അലസമായി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായ മെങ് വാന്സോയോടു കാനഡ മനുഷ്യത്വമില്ലാതെയാണ് പെരുമാറിയതെന്നു ചൈന കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. കസ്റ്റഡി കാലയളവില്‍ ആവശ്യമായ ആരോഗ്യ പരിരക്ഷ നല്കിയില്ലെന്നാരോപിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാന്‍, ആരോഗ്യ കാരണങ്ങളാല്‍ അവരെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."