ഏഷ്യാ കപ്പ്: ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചു; സഹല്‍ ടീമില്‍
ന്യൂഡല്‍ഹി: ജനുവരിയില്‍ യു.എ.ഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 34 അംഗ ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ.എസ്. എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സഹലിന് ദേശീയ ക്യാംപിലേക്കുള്ള വാതില്‍ തുറന്നത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സ് പൂര്‍ണ പരാജയമായി മാറിയപ്പോഴും സഹല്‍ മികച്ചു നിന്നു.
മറ്റു മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍ എന്നിവരും 34 അംഗ ടീമിലിടം നേടി.
ഏഷ്യാ കപ്പിനുള്ള ക്യാംപ് അടുത്ത ആഴ്ച ആരംഭിക്കും. ടൂര്‍ണമെന്റിന് മുന്‍പായി ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും. ഇതിന് ശേഷം അന്തിമ ടീമിനെ പ്രഖ്യാപിക്കും. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരമായ ജോബി ജസ്റ്റില്‍ സീസണില്‍ മികച്ച ഫോമിലാണുള്ളതെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ടീം
ഗോള്‍കീപ്പര്‍മാര്‍:
ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, അരിന്ദം ഭട്ടാചാര്യ, വിശാല്‍ കെയ്ത്.പ്രതിരോധം: പ്രീതം കോട്ടാല്‍, സര്‍തക് ഗൗലി, സന്ദേഷ് ജിങ്കന്‍, അനസ് എടത്തൊടിക, സലാം രാജന്‍ സിങ്, സുബാഷിഷ് ബോസ്, നാരായണ്‍ ദാസ്, നിഷുകുമാര്‍, ലാല്‍റുവാ താര, ജെറി ലാല്‍റിന്‍സുവാല. മധ്യനിര: ഉദാന്ത സിങ്, നിഖില്‍ പൂജാരി, പ്രണോയ് ഹാള്‍ഡര്‍, റൗളിന്‍ ബോര്‍ജസ്, അനിരുദ്ധ് ഥാപ്പ, വിനിത് റായ്, ഹാളിചരന്‍ നര്‍സാരി, ആഷിഖ് കുരുണിയന്‍, ഗര്‍മന്‍പ്രീത് സിങ്, ബികാഷ് ജെയ്‌റു, ലല്ലിയന്‍സുവാല ചങ്‌തേ, സഹല്‍ അബ്ദുല്‍ സമദ്, കോമള്‍ തട്ടാല്‍, ജാക്കിചന്ദ് സിങ്.
മുന്നേറ്റനിര: സുനില്‍ ഛേത്രി, ജെജെ, സുമീത് പസ്സി, ഫറൂഖ് ചൗധരി, ബല്‍വന്ത് സിങ്, മന്‍വിര്‍ സിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."