HOME
DETAILS
MAL
മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം: ഗവര്‍ണറെ അനുകൂലിച്ച് സ്പീക്കര്‍
backup
August 04 2017 | 06:08 AM
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിപ്പിച്ച സംഭവത്തെ ന്യായീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നു.
സൗഹൃദപരമായ സംഭാഷണങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സഹായകമാകും. ജനാധിപത്യ വ്യവസ്ഥയില്‍ ഇത്തരം സംഭാഷണങ്ങള്‍ നല്ലതാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് സി.പി.എം- ബി.ജെ.പി സംഘര്‍ഷം ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് വരെ കാരണമായപ്പോഴാണ് ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും തന്റെ വസതിയിലേക്ക് വിളിപ്പിച്ചത്. സംഭവത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."