കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എം.എല്‍.എയ്ക്ക് അനധികൃത വാട്ടര്‍ തീം പാര്‍ക്ക്
കോഴിക്കോട്: നിയമങ്ങള്‍ കാറ്റില്‍ പറത്തി കോഴിക്കോട് കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എം.എല്‍.എയ്ക്ക് വാട്ടര്‍തീം പാര്‍ക്ക്. പരിസ്ഥിതി ലോല പ്രദേശത്താണ് നിലമ്പൂരില്‍ നിന്നു ഇടതു സ്വതന്ത്രനായി വിജയിച്ച പി.വി അന്‍വര്‍ എം.എല്‍.എ വാട്ടര്‍ തീം പാര്‍ക്ക് ആരംഭിച്ചത്.
കക്കാടംപൊയില്‍ പഞ്ചായത്ത് ആണ് അനധികൃതമായ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുതി വാങ്ങാതെയും വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെയുമാണ് പാര്‍ക്ക് തുറന്നുപ്രവര്‍ത്തിക്കുന്നത്.
അസംബ്ലി കെട്ടിടത്തിന് താല്‍ക്കാലികമായി ലഭിച്ച ഫയര്‍ ഫോഴ്‌സ് വകുപ്പിന്റെ എന്‍.ഒ.സി ഉപയോഗിച്ചാണ് പാര്‍ക്ക് ആരംഭിച്ചത്. 1409 ചുതരശ്ര അടി വിസ്തൃതിലാണ് കക്കാടംപൊയില്‍ വിനോദസഞ്ചാര മേഖലയിലെ മലമുകളില്‍ കുന്നുകള്‍ നിരത്തിയാണ് വാട്ടര്‍ പാര്‍ക്ക് നിര്‍മാണം നടന്നത്.
അതേസമയം, ആരോപണം അന്‍വര്‍ എം.എല്‍.എ നിഷേധിച്ചു. പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് പരിസ്ഥിതിലോല പ്രദേശത്തല്ലെന്നും നിലമ്പൂരില്‍ നിന്ന് താന്‍ വിജയിച്ചതിലെ രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."