HOME
DETAILS

വിദ്യാര്‍ഥികള്‍ക്ക് ഓര്‍മകള്‍ പകര്‍ന്നു നല്‍കി കടത്തുകാര്‍

  
backup
December 12 2018 | 02:12 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%93%e0%b4%b0%e0%b5%8d

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ജി.എം.എല്‍.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന കണ്ടല്‍ക്കാട് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴയ കാല കടത്തുകാരുമായി നടത്തിയ അഭിമുഖം വിദ്യാര്‍ഥികള്‍ക്ക് വേറിട്ടൊരു അനുഭവമായി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാമന്‍ പുഴയില്‍ കടത്തുകാര്‍ സജീവമായിരുന്നു. കീക്കോട്ട് കടവും വെങ്ങളത്ത് കണ്ടി കടവും അന്നത്തെ പ്രധാന കടവുകളായിരുന്നു. അറിവും അനുഭവവും പകര്‍ന്നു നല്‍കിയ തലമുറകളുടെ സംഗമത്തിനാണ് രാമന്‍ പുഴയോരം സാക്ഷിയായത്. പഴയ കടത്തുകാരുടെ സംസാരവും അനുഭവവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു.
പഴയ കാല കടത്തുകാരായ എടതോട്ടത്തില്‍ ഇമ്പിച്ചി മൊയ്തി, എടമുണ്ടടത്തില്‍ ബാലന്‍, തോട്ടത്തിക്കുനിയില്‍ മൊയ്തീന്‍ കുട്ടി, എന്നിവരുമായാണ് പ്രാദേശിക ജീവിത സാഹചര്യങ്ങള്‍, പുഴയുടെ ചരിത്രം വര്‍ത്തമാനം, പഴയ കാല കടത്ത് അനുഭവങ്ങള്‍, മത്സ്യസമ്പത്ത്, രാമന്‍ പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ചോദിച്ചറിഞ്ഞത്.
കടവിലെ ഓര്‍മ്മകള്‍ കൈമാറാന്‍ ഇവര്‍ സന്നദ്ധരായത് ഏറെ സന്തോഷത്തോടെയും ഉത്സാഹത്തോടും കൂടിയാണ് പൊതുസമൂഹവും വിദ്യാര്‍ഥികളും ഏറ്റെടുത്തത്. കണ്ടല്‍ക്കാടുകളെക്കുറിച്ചും പുഴയെക്കുറിച്ചുമൊക്കെയുള്ള ഓരോ അറിവും കുട്ടികള്‍ക്ക് കൗതുകവും പുതിയ അനുഭവവുമായി.
കണ്ടല്‍ക്കാട് സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ പത്രസമ്മേളനം, സംരക്ഷണ സന്ദേശ റാലി എന്നീ പരിപാടികള്‍ നേരത്തെ സംഘടിപ്പിച്ചിരുന്നു. പ്രധാനാധ്യാപകന്‍ ഇ. മുരളീധരന്‍, എന്‍. മുഹമ്മദ് നവാസ്, ഇ.പി റഫീഖ് ഇ.കെ ശശിധരന്‍, കെ. മുബീര്‍, പി.വി പ്രഭിഷ, കെ. ദിവിഷ, യു.കെ അസ്മ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago