പറവൂരില്‍ രണ്ടിടത്ത് വാഹനാപകടം; മൂന്ന് പേര്‍ക്ക് പരുക്ക്
പറവൂര്‍: നഗരത്തില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ക്ക് പരുക്ക്. ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ്റ്റാന്റിനു സമീപത്തും കൈതാരം ബ്ലോക്ക് പടിയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്.
ചെറിയപ്പിള്ളിക്ക് സമീപം ബ്ലോക്ക് പടിയില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയെ ടെമ്പോ ട്രാക്സ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കൈതാരം ആലക്കട അനിത ബിജുവിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റു.
ഇന്‍ഫെന്റ് ജീസസ് സ്കൂള്‍ ജീവനക്കാരന് മന്നം അറക്കല്‍ ഡെന്നി (47), മകന് അലന് (13) എന്നിവര്‍ക്കാണ് പറവൂര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ്റ്റാന്റിനു സമീപ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റത്.
ഇരുവരും മോട്ടോര്‍ സൈക്കിളില്‍ യാത്രചെയ്യവേ വാഹനം മതിലില്‍ ഇടിക്കുകയായിരുന്നു. ഡെന്നിയുടെ തലയ്ക്കു സാരമായ പരുക്കേറ്റു.
മകന് നിസാര പരുക്കേയുള്ളു. ടെന്നിയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്നിനായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."