മതേതരത്വം, ജനാധിപത്യം, സമത്വം- ഇവയെല്ലാം ജന്മാവകാശമാണ്, അത് തടയാന്‍ അനുവദിക്കില്ല- പ്രതികരിച്ച് ദുല്‍ഖറും
കൊച്ചി: പൗരത്വ നിയമത്തിനെതി പ്രതികരണവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മതേതരത്വവും, ജനാധിപത്യവും, സമത്വവും നമ്മുടെ ജന്മാവകാശമാണെന്ന് അേേദ്ദഹം ചൂണ്ടിക്കാട്ടി. അതിനെ നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളേയും സമാധാനപരമായി ചെറുക്കണമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.
'മതേതരത്വം, ജനാധിപത്യം, സമത്വം. എവയെല്ലാം നമ്മുടെ ജന്മാവകാശങ്ങളാണ്. അതിനെ നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളേയും നാം ചെറുക്കണം. എന്നാല്‍ അഹിംസാപരവും അക്രമരാഹിത്യപരവുമായിരിക്കണം നമ്മുടെ ചെറുത്തു നില്‍പിന്റെ രീതി. സമാധാനത്തോടെ പ്രതിഷേധിക്കുക. നല്ല ഇന്ത്യക്കായി നിലകൊള്ളുക'- ദുല്‍ഖര്‍ കുറിച്ചു. ഇ അതിര്‍ത്തിക്കപ്പുറം നമ്മെ ഇന്ത്യക്കാരെന്നാണ് വിളിക്കുന്നത് എന്ന ഒരു ഇന്ത്യന്‍ ഭൂപടവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, സണ്ണി വെയ്ന്‍, പാര്‍വ്വതി തുടങ്ങിയ താരങ്ങളും നിയമത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."