HOME
DETAILS
MAL
തീരദേശ സംരക്ഷണത്തില്‍ ദേശീയ ശില്പശാല
backup
August 09 2016 | 04:08 AM
തിരുവനന്തപുരം: സംസ്ഥാന തീര്‍ദേശ വികസന കോര്പറേഷന് ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് തീരസംരക്ഷണവും പരിപാലനവും വിഷയത്തില്‍ ദ്വിദിന ശില്പശാല സംഘടിപ്പിക്കും.
നാളെയും മറ്റന്നാളും തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ശില്പശാല മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.ചന്ദ്രശേഖരന്, കെ.മുരളീധരന് എം.എല്‍.എ, മേയര്‍ വി.കെ.പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാന സംയോജിത തീരദേശ പരിപാലന പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സംയോജിത തീരദേശ പരിപാലനം, തീരദേശ സംരക്ഷണത്തിനായുളള വ്യത്യസ്ത സമീപനങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, ഉപജീവനം എന്നീ വിഷയങ്ങള്‍
ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."