കോഴിക്കോടിനെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സൗഹൃദ ജില്ലയാക്കി മാറ്റും: കലക്ടര്‍
കോഴിക്കോട്: കോഴിക്കോടിനെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സൗഹൃദ ജില്ലയാക്കി മാറ്റുമെന്ന് ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സുകളുടെ സംഘടനയായ പുനര്‍ജനിയുടെ ഒന്നാം വാര്‍ഷികാഘോഷം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവരുടെ തൊഴിലും ഉപരിപഠനവും ഇന്നും കേരളത്തില്‍ വലിയ വെല്ലുവിളികളാണു സൃഷ്ടിക്കുന്നത്. എന്നാല്‍ ആശാവഹമായ മാറ്റം കണ്ടു തുടങ്ങിയതായും 'തൊഴില്‍ ഉപരിപഠനം' സംവാദം അഭിപ്രായപ്പെട്ടു. ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രി വിജയരാജ മല്ലിക വിഷയമവതരിപ്പിച്ചു. മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി തീര്‍ത്ഥ സാവിക, പ്രവീണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് 'ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങള്‍ 377 വിധിക്കുശേഷം' വിഷയത്തിലുള്ള സംവാദത്തില്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം, പി.കെ പ്രജിത്ത്, മായാ കൃഷ്ണന്‍, ബീന അനീഷ് വിഷയമവതരിച്ചു. ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹിതനായ സൂര്യാ ഇഷാനു സ്വീകരണം നല്‍കി.
സമാപനത്തില്‍ സബ് ജഡ്ജി എം.സി ജയരാജന്‍, ചീഫ് ജ്യുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍.എല്‍ ബൈജു, മെറീന മൈക്കല്‍, രഞ്ജു രഞ്ജിമ, അനിറ്റ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."