ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു
വടകര: നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ മുനിസിപ്പല്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. നോര്‍ത്ത് പാര്‍ക്ക്, ഹോട്ടല്‍ ഡി വിജയ എന്നിവിടങ്ങളില്‍ നിന്ന് തലേന്നു പാചകം ചെയ്തതും ഉപയോഗയോഗ്യമല്ലാത്തതുമായ ചോറ്, ചിക്കന്‍, ബീഫ്, കറികള്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവ വീണ്ടും ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരിക്കുന്നതായി കണ്ട സാഹചര്യത്തിലാണ് നടപടി.
മാര്‍ക്കറ്റ് റോഡിലെയും അടക്കാത്തെരുവിലെയും ഇന്ത്യന്‍ കോഫി ഹൗസ്, നാഷനല്‍ ഹൈവേയിലെ ഡേ മാര്‍ട്ട് എന്നിവിടങ്ങളിലും പരിശോധന നടത്തി.
ഇവിടങ്ങളില്‍ ഖര-ദ്രവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനു സംവിധാനമില്ല. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സെപ്റ്റംബര്‍ 15നകം സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്ത് സ്ഥാപനം അടച്ചുപൂട്ടുമെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുന്നറിയിപ്പു നല്കി. ഡേ മാര്‍ട്ട് പരിശോധിച്ചപ്പോള്‍ പാര്‍ക്കിങ് ഏരിയ കൈയേറി പ്രത്യേക മുറികള്‍ കെട്ടി സാധനങ്ങള്‍ സൂക്ഷിക്കുന്നതായി കണ്ടെത്തി. ഇത് 48 മണിക്കൂറിനകം പൊളിച്ചുമാറ്റുന്നതിനു നോട്ടീസ് നല്കി.പരിശോധനക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ദിവാകരന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ പ്രകാശന്, ബിനോജ്, സജീവന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."