വരകളില്‍ ഒന്നായി തെളിയുന്നു, ഈ രൂപാന്തരങ്ങള്‍
കോഴിക്കോട്: യാഥാര്‍ഥ്യവും ഭാവനയും വരയിലും വര്‍ണങ്ങളിലും കോറിയിട്ട് ഒരു വേദിയില്‍ രണ്ടുപേരുടെ ചിത്രപ്രദര്‍ശനം. എടത്തനാട്ടുകരയിലെ സുഹൃത്തുക്കളാണ് 'രൂപാന്തരം' എന്നും 'ഒന്ന് ' എന്നും പേരിട്ട് ലളിതകലാ അക്കാദമിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്. ജഗദീഷ് നാരായണന്‍ എടത്തനാട്ടുകരയുടെ രൂപാന്തരത്തില്‍ രണ്ടുതരം ചിത്രങ്ങളാണുള്ളത്. നൂറുവര്‍ഷം കഴിയുമ്പോള്‍ ഭൂമി എങ്ങനെയാകുമെന്നതിനെ കുറിച്ചുള്ള ആശങ്കപോലും ഇദ്ദേഹം ചിത്രങ്ങളില്‍ പങ്കുവയ്ക്കുന്നു. ജലച്ചായത്തിലും അക്രിലിക്കിലുമാണ് ജഗദീഷ് ഫാന്റസി ചിത്രങ്ങളില്‍ നിറം പുരട്ടുന്നത്. പരിസ്ഥിതിയും പ്രകൃതിയും പ്രകൃതി ദുരന്തങ്ങളുമെല്ലാം ഈ ചിത്രങ്ങളില്‍ വിരുന്നുകാരാണ്.
യാത്രകളില്‍ കണ്ട കൗതുകങ്ങള്‍ക്കും കാഴ്ചകള്‍ക്കും മുകളിലാണ് ഷാനി കെ.കെ.വി എടത്തനാട്ടുകര ജലച്ചായം തൂവുന്നത്. ഗ്രാമക്കാഴ്ചകള്‍ക്കു മീതെ യാത്രകള്‍ കാണിച്ചുതന്ന മുഹൂര്‍ത്തങ്ങളെയാണ് ഇദ്ദേഹം കാന്‍വാസില്‍ ചാലിച്ചിരിക്കുന്നത്. ഇന്നലെ ലളിതകലാ അക്കാദമിയില്‍ ഇരുവരുടെയും ഗുരുവായ ചിത്രകാരന്‍ നാരായണന്‍ എം. എടത്തനാട്ടുകര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഈ മാസം 16 വരെ നീണ്ടുനില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."