പ്രിന്‍സിപ്പല്‍ പരസ്യമായി വിദ്യാര്‍ഥിയെ തെറി വിളിച്ചു; കോളേജ് ഗേറ്റ് വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ടു
പേരാമ്പ്ര : സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ രണ്ട് വിദ്യാര്‍ഥികളെ ഏകപക്ഷീയമായി സസ്‌പെന്‍ഡ് ചെയ്തതിന്റെ പേരില്‍ അവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് യൂനിറ്റ് കമ്മിറ്റി നടത്തിയ സമരത്തിനിറങ്ങിയ വിദ്യാര്‍ഥികളെ പ്രകടനം വിളിച്ചു എന്നതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യുകയും ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ വി.സി മുഹമ്മദിനെ പരസ്യമായി മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മുന്നില്‍ അസഭ്യം പറയുകയും ചെയ്തു.
തുടര്‍ന്ന് മാനസികമായ തളര്‍ന്ന വിദ്യാര്‍ഥിയെ സഹപാഠികള്‍ ആശ്വസിപ്പിക്കുകയും പ്രിന്‍സിപ്പലിന്റെ നടപടിയില്‍ രോഷാകുലരായി വിദ്യാര്‍ഥി സംഘടന പ്രതിനിധികളുടെ നേതൃത്വത്തില്‍ കോളജ് ഗേറ്റ് പൂട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് മാനസികമായ പീഡനം നടത്തിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരേ പേരാമ്പ്ര പൊലിസില്‍ പരാതി നല്‍കി.
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന കോളജില്‍ അക്രമമാണ് എന്നു വരുത്തി തീര്‍ത്ത് കോളജ് യൂനിയന്‍ തെരെഞ്ഞെടുപ്പ് മാറ്റി വെക്കാനും മറ്റു വിദ്യാര്‍ഥി വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന പ്രിന്‍സിപ്പലിനെ മാറ്റാനുള്ള ആവശ്യം ശക്തമാണ്. ഇതിന്റെ പ്രതികാര നടപടിയായിട്ടാണ് ഇദ്ദേഹം വിദ്യാര്‍ഥി വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടി കോളജ് ബസ് വാങ്ങണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് യൂനിറ്റ് കമ്മിറ്റി നടത്തിയ ഒപ്പ് ശേഖരണവും മാനേജ്‌മെന്റിനെതിരേവരുന്നതില്‍ നിന്ന് ശ്രദ്ധ ചെലുത്താന്‍ മനപൂര്‍വം മാനേജ്‌മെന്റിന്റെ അറിവോടെ പ്രശ്‌നങ്ങള്‍ സ്വയം സൃഷ്ടിക്കുകയാണെന്ന് എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്‍ഡലം കമ്മിറ്റി ആരോപിച്ചു.
നിരന്തരമായി വിദ്യാര്‍ഥികളുടെ സംഘടന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും വിദ്യാര്‍ഥികളെ നിരന്തരമായി അസഭ്യം പറയുകയും ചെയ്യുന്ന പ്രിന്‍സിപ്പലിനെ കോളജില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിന് പേരാമ്പ്ര നിയോജക മണ്‍ഡലം കമ്മിറ്റി ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."