യൂത്ത് ലീഗ് അടുപ്പുസമരം സംഘടിപ്പിച്ചു
കിനാലൂര്‍: പാചക വാതക സബ്സിഡി എടുത്തു കളയാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ യൂത്ത് ലീഗ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അടുപ്പുകൂട്ടി പ്രതിഷേധിച്ചു. യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം നിസാര്‍ ചേലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി. നിസാര്‍ മാസ്റ്റര്‍ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അഹമ്മദ് കോയ മാസ്റ്റര്‍, ഹക്കീം മാസ്റ്റര്‍, സുഹാജ് നടുവണ്ണൂര്‍, ഫൈസല്‍ എടവന, സിദ്ദീഖ് സംകൈവ, ഷക്കീര്‍ പൂനത്ത് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി സിറാജ് ചിറ്റേടത്ത് സ്വാഗതവും പി.എച്ച് ഷമീര്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് ഷാഫി കിനാലൂര്‍, ഷംസീര്‍ ആശാരിക്കല്‍, ഫസല്‍ കൂനഞ്ചേരി, ലത്തീഫ് നടുവണ്ണൂര്‍, ബഷീര്‍ രാരോത്ത്, നജീബ് കക്കഞ്ചേരി നേതൃത്വം നല്കി. കായണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അടുപ്പ് സമരം സംഘടിപ്പിച്ചു. ടി. മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.എം ഷമീര്‍, മുഹമ്മദ് അസ്ലം, അജ്നാസ് സി.കെ, പി.സി അസൈനാര്‍, കെ.കെ കുഞ്ഞമ്മദ്, സി.കെ അസീസ്, പി. യൂസഫ് നേതൃത്വം നല്കി.
കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടുപ്പു സമരം നടത്തി. തിരുവള്ളൂരില്‍ നടന്ന സമരം ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ പി.പി റഷീദ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് എം.പി ഷാജഹാന് അധ്യക്ഷനായി. സാദിഖ് മണിയൂര്‍, ഇ.പി സലീം, മന്‍സൂര്‍ .ഇ, നൗഫല്‍ സി.എ, കെ.കെ ശരീഫ്, എ.സി ജബ്ബാര്‍, റഈസ് .കെ, സഫീര്‍ മണിയൂര്‍, എ.സി സലാം സംസാരിച്ചു.
എഫ്. മുനീര്‍ സ്വാഗതവും എ.പി മുനീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."