HOME
DETAILS
MAL
തീരദേശ റോഡില്‍ യാത്രാ ദുരിതം
backup
August 04 2017 | 09:08 AM
കൊയിലാണ്ടി: കാപ്പാട് - കൊയിലാണ്ടി തീരദേശ റോഡിലെ കുഴി അപകട സാധ്യതയുണ്ടാക്കുന്നു. വിരുന്ന്ക്കണ്ടി പാലത്തിന് മുകളിലായാണ് മീറ്ററോളം വലുപ്പത്തില്‍ വലിയ കുഴി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എന്‍.എച്ചില് ഗതാഗത പ്രശ്നങ്ങള്‍ രൂക്ഷമായതിനാല്‍ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കാപ്പാട് വഴിയാണ് കൊയിലാണ്ടിയിലെത്തുന്നത്. റോഡിലെ കുഴികാരണം ഇത് വഴിയുള്ള ഗതാഗതത്തിന് പ്രയാസമുണ്ടാക്കുന്നു. കുഴി മത്സ്യതൊഴിലാളികള്‍ക്കും ദുരിതമാകുന്നു. രാത്രി സമയങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ റോഡ് വഴി വരുന്നതിനിടയില്‍ കുഴി ശ്രദ്ധയില്‍പ്പെടാതെ വീണ് പരുക്ക് പറ്റുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."