സ്തൂപം തകര്‍ത്ത സംഭവം :യു.ഡി.എഫ് പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
താമരശേരി: താമരശേരി പബ്ലിക് ലൈബ്രറിക്കു സമീപം ബസ് ബേയില്‍ നിര്‍മിച്ച സ്തൂപവും ഇരിപ്പിടവും പൊളിച്ച് മാറ്റിയ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു യു.ഡി.എഫ് പ്രവര്‍ത്തകര്‍ താമരശേരി പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
കാരാടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ പൊലിസ് തടഞ്ഞു.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റെ് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പൊലിസ് രാഷ്ട്രീയ പക്ഷപാതിത്വം നിര്‍ത്തണമെന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ചുകിടക്കുന്ന പൊലിസ് ഒഫിസര്മാര് നാടിനാപത്താണെന്നും രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യു.ഡി.എഫ് ചെയര്മാന് പി.എസ് മുഹമ്മദലി അധ്യക്ഷനായി. വി.എം ഉമ്മര്‍ മാസ്റ്റര്‍, എ അരവിന്ദന് ,പി ഗിരീഷ് കുമാര്‍ സംസാരിച്ചു.മാര്‍ച്ചിനു പി.സി ഹബീബ് തമ്പി,പി.പി ഹാഫിസുറഹ്മാന്‍, നവാസ് ഈര്‍പോണ ,അശ്റഫ് കോരങ്ങാട് , സുബൈര്വെഴുപ്പൂര് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."