ആധുനികതയുടെ അതിപ്രസരം മനുഷ്യനെ യന്ത്രവല്‍ക്കരിക്കുന്നു: സഈദ് നഖ്‌വി
കോഴിക്കോട്: ആധുനികതയുടെ അതിപ്രസരം മനുഷ്യനെ യാന്ത്രികതയിലേക്ക് നയിക്കുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകന്‍ സഈദ് നഖ്‌വി. 'ആധുനികതയുടെ സമകാലീന വെല്ലുവിളികള്‍' വിഷയത്തില്‍ ടൗണ്‍ഹാളില്‍ കവി ആര്‍. രാമചന്ദ്രന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വം എന്നു പറയുമ്പോഴും ഇന്ത്യയില്‍ ദലിത്-മുസ്‌ലിം വേര്‍തിരുവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാമനെയും കൃഷ്ണനെയും ഏറ്റവുമധികം വര്‍ണിച്ചത് ഉര്‍ദു എഴുത്തുകാരാണെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു. ആര്‍. രാമചന്ദ്രന്‍ കവിതാ പുരസ്‌കാരം ചടങ്ങില്‍ അന്‍സാര്‍ കൊളത്തൂരിന് സമ്മാനിച്ചു. ആര്‍. രാമചന്ദ്രന്‍ അനുസ്മരണ സമിതി, പൂര്‍ണ പബ്ലിക്കേഷന്‍സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡോ .എം.ജി.എസ് നാരായണന്‍ അധ്യക്ഷനായി. കെ.സി നാരായണന്‍ ആര്‍. രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ. കെ.വിതോമസ് സ്വാഗതവും എന്‍.ഇ മനോഹര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."