HOME
DETAILS
MAL
പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയുടെ എല്ലാ അടിസ്ഥാന തത്വങ്ങളും ലംഘിക്കുന്നതെന്ന് മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥികള്‍
backup
December 17 2019 | 17:12 PM
ചെന്നൈ; പൗരത്വ ഭേദഗതി ഭേദഗതി ബില്‍ ഭരണഘടനയുടെ എല്ലാ അടിസ്ഥാന തത്വങ്ങളും ലംഘിക്കുന്നതെന്ന് മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും ഇറക്കിയ പത്രക്കുറിപ്പ്. 2021 കൂടി നടപ്പിലാക്കുമെന്ന് അഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച പൗരത്വ രജിസ്റ്ററും രാജ്യത്ത് അഭയാര്‍ത്തി തടങ്കല്‍ കൊണ്ട് നിറക്കുമെന്നും പൗരത്വ ഭേദഗതി ബില്ലും പൗരത്വ രജിസ്റ്ററും ആസാമിലേത് പോലുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് നിയമപരമായ ആയി മാറുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. മുന്‍ തലമുറയില്‍പെട്ടവരുടെ രേഖകള്‍ സൂക്ഷിക്കണമെന്ന് നിയമമില്ലാത്ത രാജ്യത്ത് 1971 മുന്നെയുള്ള രേഖകള്‍ ഹാജരാക്കണമെന്ന് പറയുന്നത് മുസ് ലിം സമുദായത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."