കേന്ദ്രം ബഹുസ്വരത തകര്‍ക്കുന്നു: അബ്ദുല്ലക്കുട്ടി
ഏച്ചൂര്‍: ഇന്ദിരാഗാന്ധി ഇന്ത്യന്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്ത ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയായ മതേതരത്വ സിദ്ധാത്തെ ഇല്ലായ്മ ചെയ്ത് ഇന്ത്യന്‍ ഭരണഘടനയുടെ ബഹുസ്വരതയെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എ.പി അബ്ദുള്ളക്കുട്ടി. ഏച്ചൂരില്‍ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ കോണ്‍ഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകാധിപതികളെപ്പോലുള്ള ഭരണാധികാരികള്‍ ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ലെന്നും കോണ്‍ഗ്രസിന്റെയും ഇന്ദിരാഗാന്ധിയുടെയും ദീര്‍ഘവീക്ഷണത്തിന്റെ ഫലമായാണ് ഭക്ഷ്യ രംഗത്ത് സ്വയംപര്യാപ്തത നേടാനും ശാസ്ത്ര സാങ്കേതികരംഗത്ത് മംഗള്‍യാന്‍ വരെയുള്ള നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ബാബു എളയാവൂര്‍ ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങില്‍ മത്സരപരീക്ഷകളിലെ ഉന്നത വിജയികള്‍ക്ക് പ്രിയദര്‍ശിനി പുരസ്‌കാരം നല്‍കി അനുമോദിച്ചു. ടി.കെ പവിത്രന്‍, സുധീഷ് മുണ്ടേരി, ലക്ഷ്മണന്‍ തുണ്ടിക്കോത്ത്, കെ. പ്രദീപന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."