സനൂജയുടെ കൊലപാതകം: മഹിളാ കോണ്‍.പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
കരുനാഗപ്പള്ളി: സനൂജയുടെ കൊലപാതകത്തില്‍ പ്രതിയായ ഭര്‍ത്താവിനെ പിടികൂടാന്‍ കഴിയാത്തത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്ന് മഹിളാകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ.ബിന്ദുകൃഷ്ണ.
മഹിളാകോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രതി സി.പി.എമ്മിന്റെ ഒത്താശയോടെ ഒളിവില്‍ കഴിയുന്നതിനാലാണ് പിടികൂടാന്‍ കഴിയാത്തതെന്നും അവര്‍ ആരോപിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് ഗിരിജാരാമകൃഷ്ണന് അധ്യക്ഷയായി.
ജില്ലാ പ്രസിഡന്റ് ബിന്ദു ജയന്, രമാഗോപാലകൃഷ്ണന്‍, എല്‍.കെ. ശ്രീദേവി, നസീംബീവി, നദീറ, സുനിത സലിംകുമാര്‍, ജയശ്രീ, ശ്രീകുമാരി, ബിനി അനില്‍ പ്രസംഗിച്ചു. കെ.ജിരവി, ചിറ്റുമൂല നാസര്‍, മുനമ്പത്ത് വഹാബ്, റ്റി.തങ്കച്ചന്, എന്‍.അജയകുമാര്‍, നീലികുളം സദാനന്ദന്, ആര്.ശശിധരന് പിള്ള, ചാത്തന്നൂര്‍ ഉണ്ണികൃഷ്ണന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."