HOME
DETAILS
MAL
താബോര്‍-കാര്‍ത്തികപുരം റോഡ് പ്രവൃത്തി: ഒച്ചിഴയും വേഗം
backup
December 12 2018 | 04:12 AM
ഉദയഗിരി: താബോര്‍-ഉദയഗിരി-കാര്‍ത്തികപുരം റോഡ് പ്രവൃത്തി മന്ദഗതിയിലായത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. 36 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയില്‍ 11 കോടി രൂപക്കാണ് കരാര്‍ നല്‍കിയത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും പ്രവൃത്തി പകുതിപോലും പൂര്‍ത്തിയായിട്ടില്ല.
മഴ പെയ്താല്‍ കല്ലും മണ്ണും റോഡിലൂടെ ഒഴുകി കാല്‍നടയാത്ര പോലും ദുസ്സഹമായ നിലയിലാണ്. വേണ്ടത്ര തൊഴിലാളികളെയോ ആധുനിക യന്ത്രങ്ങളോ ഉപയോഗിക്കാത്തതാണ് പ്രവൃത്തി ഇഴഞ്ഞുനീങ്ങാന്‍ കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഏഴര കിലോമീറ്ററുള്ള റോഡിന്റെ മൂന്നര കിലോമീറ്റര്‍ ഭാഗത്ത് ആദ്യഘട്ടത്തില്‍ ടാറിങ് നടത്തിയിരുന്നു. ഇതില്‍ പലഭാഗങ്ങളും പൊട്ടിപ്പൊളിയാന്‍ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."