എം.എസ്.എഫ് 'വിദ്യാര്‍ഥി മതില്‍' തീര്‍ത്തു
കണ്ണൂര്‍: എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി മതില്‍ ധര്‍മശാലയില്‍ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി ഉദ്ഘാടനം ചെയ്തു. പറശ്ശിനിക്കടവില്‍ പതിനാറുകാരി പീഢനത്തിനിടയായ സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ പ്രതിരോധത്തിന്റെ മതിലുകള്‍ തീര്‍ക്കാന്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സി.കെ നജാഫ് അധ്യക്ഷനായി. കെ.ടി സഹദുല്ല, എം.പി.എ റഹീം, ഷജീര്‍ ഇഖ്ബാല്‍, സമദ് കടമ്പേരി, ഇജാസ് ആറളം, അസ്മിന അഷ്‌റഫ്, സമീഹ് മാട്ടൂല്‍, ഷംസീര്‍ പുഴാതി, ഷബാന സംസാരിച്ചു. പറശ്ശിനിക്കടവ് എന്‍ജിനീയറിങ് കോളജിന് സമീപത്തുനിന്ന് വായ മൂടിക്കെട്ടി ജാഥയുമായെത്തിയ പ്രവര്‍ത്തകര്‍ ധര്‍മശാല ടൗണില്‍ വിദ്യാര്‍ഥി മതില്‍ തീര്‍ത്തു. ഷാനിം പൂതപ്പാറ, ഷഹബാസ് നിടുവാട്ട്, അജ്മല്‍ ആറളം, അസ്‌ലം പാറേത്, തസ്‌ലീം അടിപ്പാലം, ഫവാസ് പുന്നാട്, ബാസിത് മാണിയൂര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."