HOME
DETAILS

നവജാത ശിശുവിന്റെ മരണം: ചികിത്സാപിഴവെന്ന് പരാതി

  
backup
August 09 2016 | 04:08 AM

%e0%b4%a8%e0%b4%b5%e0%b4%9c%e0%b4%be%e0%b4%a4-%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b4%bf


ശാസ്താംകോട്ട: സ്വകാര്യ ആശുപത്രിയില്‍ നവജാതശിശു മരിച്ചത് ചികിത്സാ പിഴവ്  മൂലമെന്ന്  ബന്ധുക്കളുടെ പരാതി. കുന്നത്തൂര്‍ മാനാംപുഴ ചരുവിള വടക്കതില്‍ രതീഷ് ഷീബ ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഷീബ ഗര്‍ഭധാരണം മുതല്‍ ഭരണക്കാവില്‍ സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു. ഈ മാസം ആറിനും പന്ത്രണ്ടിനുമിടയില്‍ പ്രസവം നടക്കുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നത്. അതനുസരിച്ച് ആറിന് തന്നെ ഷീബ ആശുപത്രിയിലെത്തി. എന്നാല്‍ ചികിത്സിച്ചുകൊണ്ടിരുന്ന ഗൈനക്കോളജി ഡോക്ടര്‍ മാറി. പുതിയ ഡോക്ടര്‍ വന്നിരുന്നു. ഇവര്‍ ഷീബയെ പരിശോധിക്കുകയും 21ന് വന്നാല്‍ മതിയെന്നു പറഞ്ഞ് മടക്കി അയച്ചു. വീട്ടിലെത്തിയ ഷീബക്കു പുലര്‍ച്ചെ തന്നെ വേദനയുണ്ടാവുകയും   ഹോസ്പിറ്റലിലേക്ക് തിരികെ എത്തുകയും ചെയ്തു. രാവിലെ നഴ്‌സുമാര്‍ ഡ്യൂട്ടി കഴിഞ്ഞ തിരകെ പോകാനുള്ള തിരക്കിലായതിനാല്‍ ഇവരെ ആശുപത്രി അധികൃതര്‍ ശ്രദ്ധിച്ചില്ല. താമസിച്ച് എത്തിയ ഡോക്ടര്‍ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ശ്വാസമുട്ടല്‍ അനുഭവപ്പെട്ട് കുഞ്ഞിന്റെ നില വഷളായതിനാല്‍ അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്  കൊണ്ടുപോയി. ഇവിടെ വച്ചാണ് കുട്ടി മരിച്ചത്. കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ തിരികെ ആശുപത്രിയില്‍ ബഹളും വെക്കുകയും പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago