ട്രെയിനില്‍ ചാടിക്കയറവേ അപകടം: യുവാവിന്റെ കാലുകള്‍ മുറിച്ചുമാറ്റി
ഉരുവച്ചാല്‍: ട്രെയിനിലേക്കു ചാടിക്കയറവേ ട്രാക്കില്‍ വീണ യുവാവിന്റെ ഇരുകാലുകളും മുട്ടിനുതാഴെ മുറിച്ചുമാറ്റി. നെല്ലൂന്നിയിലെ സി.എച്ച് ഫൈസലിനെ (35) ആണ് ഇരുകാലുകളും ചതഞ്ഞ നിലയില്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം.
എറണാകുളത്തേക്ക് പോകാന്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ കയറുകയും പിന്നീടു വെള്ളംവാങ്ങാന്‍ പുറത്തിറങ്ങുകയുമായിരുന്നു. വെള്ളം വാങ്ങി പ്ലാറ്റ്ഫോമിലേക്കെത്തിയ ഉടനെ ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ചാടിക്കയറാന്‍ ശ്രമിക്കുകയും കാല് തെന്നി ട്രാക്കിനടിയിലേക്കു വീഴുകയുമായിരുന്നു. ട്രാക്കില്‍ അകപ്പെടുകയും ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ അടിഭാഗത്ത് തട്ടി ഇരുകാലുകളും ചതയുകയും ചെയ്തു. യാത്രക്കാരും പൊലിസും ചേര്‍ന്നു തലശ്ശേരിയിലെ ആശുപത്രിയിലും പിന്നീടു കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചു. കാലിന്റെ പരുക്ക് ഗുരുതരമായതിനാല്‍ മിംസിലേക്കു മാറ്റുകയായിരുന്നു.
വീഴ്ചയില്‍ ദേഹത്തും പരുക്കുണ്ട്. ഏതാനും വര്‍ഷം മുന്‍പ് ഫൈസലിന്റെ പിതാവ് ട്രെയിനില്‍നിന്ന് വീണ് മരിച്ച കേസിന്റെ ആവശ്യാര്‍ഥം എറണാകുളത്തേക്കു പോകവേയാണ് അപകടം. കൂത്തുപറമ്പ് സ്വദേശിയായ ഫൈസല്‍ ആറുമാസം മുന്‍പാണ് നെല്ലൂന്നിയില്‍ താമസം മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."