HOME
DETAILS

പൗരത്വ ഭേദഗതി ആക്ട്: സമസ്ത പ്രതിഷേധ ബഹുജന റാലിയും സമ്മേളനവും 20 ന്; സയ്യിദുല്‍ ഉലമാ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

  
backup
December 18 2019 | 06:12 AM

samastha-conference-against-caa

കല്‍പ്പറ്റ : രാജ്യത്തെ ജനങ്ങളെ രണ്ടായി വിഭജിക്കുന്ന സിറ്റിസണ്‍ അമന്‍മെന്റ് ആക്റ്റ്(CAA) പിന്‍വലിക്കണമെന്ന ആവശ്യവുമായി ദേശവ്യാപകമായി നടക്കുന്ന പൗരത്വ സംരക്ഷണ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട് ജില്ലാ സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ ബഹുജന റാലിയും പൊതു സമ്മേളനവും വെള്ളിയാഴ്ച്ച വൈകുന്നേരം നാലിന് കല്‍പ്പറ്റയില്‍ നടക്കും.

ഭരണഘടനയുടെ സമത്വത്തിനുള്ള അവകാശത്തെ മതത്തിന്റെ പേരില്‍ നിഷേധിക്കുന്ന എന്‍. ആര്‍. സി രണ്ടാമതൊരു വിഭജനത്തിലേക്കു കൊണ്ടു പോവുകയാണെന്നും ഇതിനെതിരെ മതേതര ഇന്ത്യ ഒറ്റകെട്ടായി പ്രതിരോധം തീര്‍ക്കുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും പ്രതിഷേധിക്കുന്ന സര്‍ഗാത്മക വിദ്യാര്‍ത്ഥിത്വത്തെ പോലും അടിച്ചൊതുക്കുന്ന ഭരണകൂട ഫാഷിസം പതിറ്റാണ്ടുകളായി നിലനിന്ന ഇന്ത്യയുടെ പാരമ്പര്യത്തെ തകര്‍ക്കുകയാണെന്നും രാഷ്ട്രത്തിന്റെ ബഹുസ്വരത നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയിലെ മുന്നൂറോളം മഹല്ലുകളില്‍ നിന്നായി ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധബഹുജന റാലി വൈകുന്നേരം നാലിന് നോര്‍ത്ത് കല്‍പറ്റ എസ് കെ എം ജെ സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിക്കും പിണങ്ങോട് അബൂബക്കര്‍, എസ് മുഹമ്മദ് ദാരിമി, എം ഹസ്സന്‍ മുസ്ലിയാര്‍, ഇബ്രാഹീം ഫൈസി വാളാട്, പോള ഇബ്രാഹീം ദാരിമി, പി സി ഇബ്രാഹീം ഹാജി, ഇബ്രാഹീം ഫൈസി പേരാല്‍, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, അഷ്‌റഫ് ഫൈസി പനമരം, ഇബ്രാഹീം മാസ്റ്റര്‍ കൂളി വയല്‍, എം മുഹമ്മദ് ബഷീര്‍, സി മൊയ്തീന്‍ കുട്ടി, കെ മുഹമ്മദ് കുട്ടി ഹസനി, മൊയ്തീന്‍ കുട്ടി യമാനി, അയ്യൂബ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കും . തുടര്‍ന്ന് എച്ച് ഐ എം യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതു സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദുല്‍ ഉലമാ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് കെ ടി ഹംസ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത:കേന്ദ്ര മുശാവറ മെമ്പര്‍ വി മൂസക്കോയ മുസ്ലിയാര്‍ പ്രാര്‍ത്ഥന ക്ക് നേതൃത്വം നല്‍കും. എസ്. കെ.എസ്. എസ്. എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ :ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും.

എം എം ഇമ്പിച്ചിക്കോയ മുസ്ലിയാര്‍, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി പി എ കരീം, അഡ്വ:ചാത്തു കുട്ടി, കെ കെ അഹ്മദ് ഹാജി, വിജയന്‍ ചെറുകര, എന്‍ ഒ ദേവസ്യ, എം എ മുഹമ്മദ് ജമാല്‍,അഡ്വ: കെ മൊയ്തു തുടങ്ങിയ മത,സാംസ്‌കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

പത്ര സമ്മേളനത്തില്‍ പിണങ്ങോട് അബൂബക്കര്‍(ചെയര്‍മാന്‍ സമസ്ത : വയനാട് ജില്ലാ സമസ്ത:കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി) , പി സി ഇബ്രാഹീം ഹാജി(കണ്‍വീനര്‍ സമസ്ത: വയനാട് ജില്ലാ കോഡിനേഷന്‍കമ്മിറ്റി) , എസ് മുഹമ്മദ് ദാരിമി( സമസ്ത: ജില്ലാ സെക്രട്ടറി)അഷ്‌റഫ് ഫൈസി പനമരം( SKJM ജില്ലാ സെക്രട്ടറി) കെ മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ(SYS ജില്ലാ സെക്രട്ടറി) മുഹ് യദ്ധീന്‍ കുട്ടി യമാനി പന്തിപ്പൊയില്‍(SKSSF ജില്ലാ പ്രസിഡണ്ട്) സംബന്ധിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  6 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  6 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  6 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  6 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  6 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  6 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  6 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  6 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  6 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  6 days ago