മുതലപ്പൊഴി വാര്‍ഫ്; വഴിയോര കച്ചവടക്കാരെ തുരത്താന്‍ അദാനി ഗ്രൂപ്പിന്റെ ശ്രമം
പെരുമാതുറ: പെരുമാതുറ മുതലപ്പൊഴിയിലെ വാര്‍ഫ് നിര്‍മാണത്തിന്റെ പേര് പറഞ് പ്രദേശത്തെ വഴിയോര കച്ചവടക്കാരെ തുരത്താന്‍ അദാനി ഗ്രൂപ്പ് ശ്രമം തുടങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് വഴിയോര കച്ചവടക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. വര്‍ഷങ്ങളായി തീരം കേന്ദ്രീകരിച്ച് കച്ചവടം നടത്തി ഉപജീവനം നടത്തുന്ന 13 ഓളം കുടുംബങ്ങളെ ഒഴിവാക്കാനുള്ള നീക്ക് പോക്കാണ് അദാനി നടത്തി വരുന്നത്. നാല് വര്‍ഷം മുന്‍പ് രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് കടലും കായലും സംഘമിക്കുന്നതിന് കുറുകെ പാലം വന്നതോടെയാണ് ഇവിടെ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്. ഈ അവസരത്തിലാണ് പ്രദേശവാസികള്‍ ഇവിടെ പെട്ടി കടകള്‍ സ്ഥാപിച്ച് കച്ചവടം ആരംഭിച്ചതും. സഞ്ചാരികള്‍ക്ക് യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനെ തുടര്‍ന്ന് ജനപ്രതിനിധികളുടെ നിരന്തര ശ്രമഫലമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വിനോദ സഞ്ചാര വകുപ്പില്‍ നിന്നും മൂന്ന് കോടി അനുവദിക്കുകയും അടിസ്ഥാന സൗകര്യമുണ്ടാക്കുന്നതിനുള്ള സര്‍വേയും ആരംഭിച്ചു.
ഈ സമയം ഇവിടത്തെ വഴിയോര കച്ചവടക്കാര്‍ക്കും ഇടം കണ്ടെത്തിയിരുന്നു. എന്നാല്‍ വിഴിഞത്ത് തുറമുഖ നിര്‍മാണത്തിന് ആവിശ്യമായ പാറകൊണ്ട് പോകുന്നതിന് വേണ്ടി വാര്‍ഫ് നിര്‍മിക്കുന്നതിനായി പെരുമാതുറ മുതലപ്പൊഴി തീരത്തെ അദാനി ഗ്രൂപ്പ് കണ്ടെത്തിയതോടെ മൂന്ന് കോടിയുടെ നിര്‍മാണ പ്രവര്‍ത്തനമെല്ലാം അസ്ഥാനത്തായി.
നിലവില്‍ വാര്‍ഫ് നിര്‍മാണം നടക്കുന്നിടത്താണ് നേരത്തെ സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാര്‍ഫ് നിര്‍മാണത്തെ ചൊല്ലി നിരവധി സമരങ്ങളും സംഘര്‍ഷങ്ങളും നടന്നെങ്കിലും നിരവധി ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വാര്‍ഫ് നിര്‍മാണം നടക്കുന്നതിന് പുറകിലായി വിനോദ സഞ്ചാര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും വഴിയോര കച്ചവടക്കാര്‍ക്ക് മറ്റൊരിടം കണ്ടെത്തുകയും ചെയ്യാമെന്ന തീരുമാനത്തിനൊടുവിലാണ് മാസങ്ങള്‍ക്ക് മുന്‍പ് വാര്‍ഫ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍ ടൂറിസം നിര്‍മാണങ്ങള്‍ ഇന്നേ വരെ തുടക്കം കുറിക്കാന്‍ കഴിഞ്ഞില്ലന്ന് മാത്രമല്ല വഴിയോര കച്ചവടക്കാരെ ആട്ടി ഓടിക്കാനുള്ള നടപടിയാണ് അദാനി സ്വീകരിച്ച് വരുന്നത്. ഇതിനെതിരേയാണ് നാട്ടുകാരും കച്ചവടക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.ഹാര്‍ബറിന്റെ പ്രധാന ഭാഗങ്ങില്‍ ഒന്നായ പെരുമാതുറ ഭാഗത്തെ പുലിമുട്ടിന്റെ മധ്യഭാഗം മുറിച്ച് മാറ്റി കൂറ്റന്‍ ബാര്‍ജുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന രീതിയിലാണ് അധാനി വാര്‍ഫ് നിര്‍മിച്ച് കൊണ്ടിരിക്കുന്നത്. നിര്‍മാണം തുടങ്ങുന്നതിന് മുന്‍പ് പുലിമുട്ട് വഴി എത്തുന്ന സഞ്ചാരികള്‍ക്ക് നിലവില്‍ അദാനി നിര്‍മിക്കുന്ന വാര്‍പ്പിന്റെ പ്ലാറ്റ്‌ഫോം വഴി പുലിമുട്ട് അവസാനിക്കുന്നിടത്ത് എത്താനും കടല്‍ സൗന്ദര്യം ആസ്വധിക്കാന്‍ കഴിയുമെന്നായിരുന്നു അദാനി ഉറപ്പ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം ഇന്ന് പാലിക്കപ്പെടാത്ത നിലപാടിലാണ് അദാനി നീക്കം.
ഒപ്പം തീരത്ത് പ്രവേശിക്കാന്‍ കഴിയാത്ത രീതിയില്‍ സുരക്ഷാ മതിലും നിര്‍മിച്ച് വരികയാണ്. ഇതെല്ലം ജനങ്ങളില്‍ ഏറെ ആശങ്കക്ക് ഇടവരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."