സി.പി.എം ഭരിക്കുന്ന പെരിങ്ങമ്മല പഞ്ചായത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഫണ്ടില്ല
നെടുമങ്ങാട്: മാലിന്യ പ്ലാന്റ് സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പ്രതിപക്ഷ അംഗങ്ങളുടെ വാര്‍ഡുകളില്‍ ഫണ്ട് നിഷേധിച്ചു.
പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ എട്ടു പ്രതിപക്ഷ വാര്‍ഡുകളിലാണ് പഞ്ചായത്ത് ഫണ്ട് നിഷേധിച്ചത്. സി.പി.എം ഭരിക്കുന്ന പെരിങ്ങമ്മല പഞ്ചായത്തിന്റെ ഈ നടപടി വിവാദമായിരിക്കുകയാണ്. ബി.ജെ.പി വാര്‍ഡായ വേന്‍കൊല്ല, ലീഗിന്റെ വാര്‍ഡുകളായ കൊച്ചുവിള, കൊച്ചുകരിക്കകം, ചിറ്റൂര്‍, കോണ്‍ഗ്രസ് വാര്‍ഡുകളായ കൊല്ലായില്‍, ഇടവം, കൊല്ലരുകോണം ദൈവപ്പുര എന്നീ വാര്‍ഡുകളിലാണ് ഫണ്ടില്ലാത്തതു. പെരിങ്ങമ്മല പഞ്ചയത്തിലെ മാലിന്യ പ്ലാന്റ് വിരുദ്ധ സമരത്തില്‍ ശക്തമായി നിലകൊണ്ടിരുന്നവരാണ് ഈ വാര്‍ഡുകളിലെ അംഗങ്ങള്‍. മാലിന്യ പ്ലാന്റിനെതിരേ അടിയന്തിര പ്രമേയം പാസ്സാക്കണമെന്നു ആവശ്യപ്പെട്ടു നിരവധി സമരങ്ങള്‍ പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ പഞ്ചായത്തു പ്രസിഡന്റ് സി.പി.എമ്മിലെ ചിത്രകുമാരിയും വൈസ് പ്രസിഡന്റ് സി.പി.ഐയിലെ കുഞ്ഞുമോനും ചേര്‍ന്ന് മാലിന്യ പ്ലാന്റിന് അനുകൂല നിലപാടാണ് കൈകൊണ്ടത്. ഇതിനെതിരേ നടന്ന നിയമ സഭയിലേക്കുള്ള സങ്കട ജാഥ വന്‍ വിജയമാവുകയും ഉന്നത തലങ്ങളില്‍ ചര്‍ച്ച ആകുകയും ചെയ്തതോടെയാണ് സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പ്. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ സമരത്തിനോടൊപ്പമുള്ള അംഗങ്ങള്‍ക്ക് ഫണ്ടില്ല എന്ന് പറഞ്ഞു പ്രസിഡന്റ് ഇറങ്ങി പോകുകയായിരുന്നുവത്രെ.
ഇതില്‍ പ്രതിഷേധിച്ച അംഗങ്ങളെ പൊലിസിനെ ഉപയോഗിച്ചാണ് പഞ്ചായത്തിനുള്ളില്‍ നിന്നും പുറത്താക്കിയത്. ഭരണ പക്ഷ വാര്‍ഡുകളില്‍ നിരവധി ഫണ്ടുകളാണ് വിതരണം ചെയ്യുന്നത്. ആട്, കോഴി, വിവിധ കൃഷി ഇനങ്ങള്‍, റോഡ് റീ ടാറിങ്, കോണ്‍ക്രീറ്റ് ചെയ്യല്‍, പാലം, വിവിധ കെട്ടിടങ്ങളുടെ നവീകരണം തുടങ്ങിയവ പൊടി പൊടിക്കുമ്പോള്‍ പ്രതിപക്ഷ വാര്‍ഡുകളില്‍ ഒന്നുമില്ല.
കഴിഞ്ഞ വര്‍ഷം തന്നെ പഞ്ചായത്തില്‍ ഫണ്ട് കുറവായിരുന്നു. അക്കാലത്തു തന്നെ നിരവധി പദ്ധതികള്‍ നടക്കാതെ പോകുകയും പാതി വഴിയില്‍ നില്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സി.പി.എം നേതാക്കളായ പഞ്ചായത്ത് ഭരണ സമിതിയുടെ പകപോക്കല്‍ നടപടി.
നിലവില്‍ പര്യാപ്തമായ ഫണ്ടുകള്‍ തുല്യമായി എല്ലാ വാര്‍ഡുകളിലേക്കും വീതിച്ചു നല്‍കലാണ് വേണ്ടത്. എന്നാല്‍ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് എന്ത് ആടും കോഴിയും പാലവും റോഡും എന്നാണത്രെ ഭരണ സമിതിയുടെ ചോദ്യം.
വളരെ അനിവാര്യമായ എസ്.സി, എസ്.ടി വിഭാഗങ്ങളുടെ ഫണ്ടുകള്‍ പോലും നല്‍കില്ലന്നുള്ള നിലപാടാണ് പഞ്ചായത്ത് ഭരണസമിതിക്ക്. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് മുതല്‍ പെരിങ്ങമ്മല പഞ്ചായത്തില്‍ അവകാശ സമരം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."