നിര്‍ഭയ: വധശിക്ഷ തന്നെ, അക്ഷയ്‌സിങിന്റെ പുന:പരിശോധന ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ പ്രതി അക്ഷയ്കുമാര്‍ സിങിന്റെ വധശിക്ഷ സുപ്രിംകോടതി തള്ളി. ഇയാള്‍ നല്‍കിയ പുന:പരിശോധന ഹരജി കോടതി തള്ളി. ഒരാളെയും കൊലപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും കേസില്‍ സി.ബി.ഐ അന്വേഷമം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതി അക്ഷയ്കുമാര്‍ സിങ് സുപ്രിംകോടതിയെ സമീപിച്ചത്.
പ്രതികളില്‍ മൂന്നുപേര്‍ തിഹാര്‍ ജയിലിലും ഒരാള്‍ മണ്ടോലി ജയിലിലുമാണുള്ളത്. ഇവര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവെച്ചിരുന്നു.
'ജീവിത കാലയളവ് കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ എന്നെയെന്തിന് വധശിക്ഷക്ക് വിധേയനാക്കണം?, നമ്മുടെ വേദങ്ങളിലും ഉപനിഷത്തുകളിലും സൂചിപ്പിച്ചിരുന്ന പോലെ പണ്ട് കാലത്ത് ആളുകള്‍ ആയിരം വര്‍ഷത്തോളം ജീവിച്ചിരുന്നു. എന്നാല്‍ ഇത് കലിയുഗമാണ്, ഈ കാലഘട്ടത്തില്‍ മനുഷ്യര്‍ വളരെ കുറച്ച് കാലം മാത്രമാണ് ജീവിക്കുക. ഇപ്പോള്‍ 50-60 വയസ്സുവരെയാണ് ആളുകള്‍ ശരാശരി ജീവിക്കുന്നത്. കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടേണ്ടി വരുന്ന ഒരാള്‍ ഒരു ശവത്തിന് തുല്യം തന്നെയാണ്''. തന്റെ 14 പേജുള്ള ഹരജിയില്‍ അക്ഷയ്കുമാര്‍ നിരത്തിയ വാദങ്ങളാണ് ഇവയെല്ലാം.
2012 ഡിസംബറിലാണ് അക്ഷയ് സിംഗ് ഉള്‍പ്പെട്ട ആറംഗ സംഘം പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായ 23കാരിയെ ഓടുന്ന ബസ്സില്‍ വച്ച് ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയത്. പിന്നീട് ഇരുമ്പ് ദണ്ഡ് ഉള്‍പ്പെടെ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച് ബസില്‍ നിന്നും പുറത്തെറിയുകയായിരുന്നു. 13 ദിവസം ജീവനോട് മല്ലടിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നിര്‍ഭയ കേസിനെ തുടര്‍ന്ന്് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ തടയുന്നതിന് പുതിയ നിയമനിര്‍മാണം തന്നെ നടത്തുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."