HOME
DETAILS

ജില്ലയില്‍ ഗെയില്‍ പ്രവൃത്തി തുടങ്ങി

  
backup
August 04 2017 | 10:08 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

 


കണ്ണൂര്‍: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ് (ഗെയില്‍) പദ്ധതി പ്രകാരം പൈപ്പ് ലൈനിലൂടെ പാചകവാതകമെത്തിക്കാന്‍ ജില്ലയില്‍ പ്രവൃത്തി തുടങ്ങി. കുറുമാത്തൂര്‍ വില്ലേജില്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലാണു പ്രവൃത്തി തുടങ്ങിയതെന്നു അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുറുമാത്തൂരില്‍ സ്ഥലമെടുപ്പിന് ആദ്യഘട്ടം 77 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. കാര്‍ഷിക നാശത്തിനാണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കിയത്. പ്രവൃത്തി ആരംഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കുന്ന ഭൂമിക്കു നഷ്ടപരിഹാരം നല്‍കും.
കുറുമാത്തൂരില്‍ ഇനിയും ഭൂമി ഏറ്റെടുക്കാനുണ്ട്. ഭൂമി രേഖകള്‍ കിട്ടുന്ന മുറയ്ക്ക് നടപടികള്‍ പൂര്‍ത്തിയാക്കും. കുറുമാത്തൂരില്‍ നിന്നു കോഴിക്കോട് ആയഞ്ചേരിയിലേക്കും കുറുമാത്തൂരില്‍ നിന്നു നീലേശ്വരത്തേക്കുമുള്ള പ്രവൃത്തികള്‍ക്കു രണ്ടു കമ്പനികളാണു കരാര്‍ ഏറ്റെടുത്തള്ളത്.
ജില്ലയില്‍ 22 വില്ലേജുകളിലാണു ഗെയില്‍ പൈപ്പ് ലൈന്‍ പ്രവൃത്തി നടത്തുന്നത്. അടുത്തവര്‍ഷം ജൂലൈയില്‍ പൂര്‍ത്തിയാക്കും. ഗെയില്‍ പദ്ധതിക്കായി വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഭൂമി ഏറ്റെടുക്കില്ല. വീട് ഒഴിവാക്കി ഭൂമി ഏറ്റെടുക്കാനാണു ഗെയില്‍ തീരുമാനം. ഏറ്റെടുക്കുന്ന ഭൂമിയുടെ ഉപയോഗ അവകാശം മാത്രമാണു ഗെയിലിനുള്ളത്. എന്നാല്‍ അവിടെ ഗെയിലും ഭൂ ഉടമയുമായുള്ള കരാര്‍ പ്രകാരം നിര്‍മാണമൊന്നും നടത്താനാവില്ല. പദ്ധതിക്കായി ജില്ലയില്‍ അഞ്ചു സെക്ഷണലൈസിങ് വാല്‍വ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 80 ശതമാനം നെല്‍വയലിലൂടെയാണു ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോവുക. എന്നാല്‍ ഗെയിലിനെതിരേ തെറ്റായ ധാരണകളാണു ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും ചീഫ് മാനേജര്‍(കണ്‍സ്ട്രക്ഷന്‍) എന്‍.എസ് പ്രസാദ്, ഡെപ്യൂട്ടി മാനേജര്‍(കണ്‍സ്ട്രക്ഷന്‍) പി.ഡി അനില്‍കുമാര്‍, ലോ മാനേജര്‍ ഷണ്‍മുഖ ടി. പിള്ള, പബ്ലിക് റിലേഷന്‍ ചുമതലയുള്ള രേവതി എസ്. വര്‍മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago