രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശേഷിയുള്ളത് ആര്‍ക്കാണെന്ന് ജനങ്ങള്‍ക്ക് അറിയാം: ബി.ജെ.പിയ്ക്ക് മറുപടിയുമായി കെജ്രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്പോഴും അക്രമങ്ങളെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്ന ബി.ജെ.പിയുടെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് കെജ്രിവാളിന്റെ പരാമര്‍ശം.
തോല്‍ക്കുമെന്ന് പേടിയുള്ളവരാണ് ഇതൊക്കെ ചെയ്യുന്നത്. സമാധാനം നിലനിര്‍ത്താന്‍ ഡല്‍ഹിയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. രാജ്യത്ത് കലാപം നടത്താന്‍ ശേഷിയുള്ളത് ആര്‍ക്കാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ അക്രമസംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ആംആദ്മി പാര്‍ട്ടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എ.എ.പി എന്തിന് ഇത് ചെയ്യണം? തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി പ്രതിപക്ഷം അക്രമം അഴിച്ചുവിടുകയാണ്. തെരഞ്ഞെടുപ്പില്‍ ഇത് ഗുണം ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ വളരെ മിടുക്കരാണ്,' കെജ്രിവാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."