നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മൂന്നിടങ്ങള്‍ പരിഗണനയില്‍
കാഞ്ഞങ്ങാട്: നഗരത്തില്‍ ഗതാഗത പരിഷ്കാരം വന്നപ്പോള്‍ പാര്‍ക്കിങ് സൗകര്യം കിട്ടാതെ പോയ സ്വകാര്യ വാഹനങ്ങള്‍ക്കു നഗരത്തിനകത്തു തന്നെ പാര്‍ക്കിങ് സ്ഥലം ഒരുക്കും. ഇതിനായി സ്വകാര്യ വ്യക്തികളുടെ പറമ്പുകള്‍ ഉപയോഗപ്പെടുത്തും.
മൂന്നു സ്ഥലങ്ങളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. കെ. വേണുഗോപാലന്‍ നമ്പ്യാരുടെ കോട്ടച്ചേരിയിലെ വീടിനോടു ചേര്‍ന്ന സ്ഥലം, കൈലാസ് തിയറ്ററിന് എതിര്‍വശത്തെ മാള്‍ ഓഫ് ഇന്ത്യയുടെ പിന്‍വശത്തെ സ്ഥലം, കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റിനു സമീപത്തെ സ്വകാര്യ സ്ഥലം എന്നിവയാണ് പരിഗണിക്കുന്നത്.
താല്‍ക്കാലികമായിട്ടാണ് ഈ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തുക. ഈ സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കുന്ന ജോലി ഉടന്‍ പൂര്‍ത്തിയാക്കും.
ഗതാഗത പരിഷ്കാരം വന്നപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ക്കു പാര്‍ക്കിങ് സ്ഥലം നീക്കിവെക്കാത്തതിനെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെയാണു നഗരസഭ, പൊലിസ് അധികാരികള്‍ തീരുമാനം പുനഃപരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."