HOME
DETAILS

സഊദിയിലുടനീളം എസ്‌ഐസി പൗരത്വ സംരക്ഷണ ഐക്യ ദാർഢ്യ സമ്മേളനം വെളളിയാഴ്ച 30 കേന്ദ്രങ്ങളിൽ

  
backup
December 18 2019 | 10:12 AM

saudi-caa

ദമാം: മതേതര സംരക്ഷണത്തിന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മുന്നിലുണ്ടാകുമെന്നും പൗരത്വ സംരക്ഷണത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ സമാന ചിന്താഗതിക്കാരുമായി ഒരുമിച്ച് പോരാടുമെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സിക്രട്ടറിയും ഓൾ ഇന്ത്യ പേഴ്‌സണൽ ലോബോർഡ് അംഗവുമായ പ്രൊ: ആലിക്കുട്ടി മുസ്‌ല്യാർ വ്യക്തമാക്കി. "ഇന്ത്യ മരിക്കരുത്, നമുക്ക് ജീവിക്കണം" എന്ന ശീർഷകത്തിൽ സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദിയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പൗരത്വ സംരക്ഷണ ഐക്യ ദാർഢ്യ സമ്മേളനത്തോടനുബന്ധിച്ച് ദമാമിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ അഖണ്ഡതയും ഇതര വിശ്വാസി സമൂഹവുമായുള്ള നല്ല ബന്ധവുംകാത്ത് സൂക്ഷിക്കുന്നതിൽ സമസ്‌ത എക്കാലത്തും ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ഇപ്പോൾ കൊണ്ട് വന്ന പൗരത്വ നിയമം ഒരു നിലക്കും അംഗീകരിക്കാൻ സാധിക്കുകയില്ല. മതത്തിന്റെ പേരിലുള്ള വേർതിരിവ് ഭാവിയിൽ ഇന്ത്യയിൽ കൂടുതൽ നാശമായിരിക്കും വരുത്തി വെക്കുക. ദേശീയ പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയിൽ പോകുകയും സമാന മനസ്‌കരുമായി കൂടിയിരുന്ന് ഭാവി കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


         'ഇന്ത്യ മരിക്കരുത്  നമുക്ക് ജീവിക്കണം' എന്ന ശീർഷകത്തിൽ സമസ്‌ത ഇസ്‌ലാമിക് സെന്റർ പൗരത്വ സംരക്ഷണ സമ്മേളനം വെള്ളിയാഴ്ച ഉച്ചക്ക് സൗദി അറേബ്യയിലെ 30 കേന്ദ്രങ്ങളിൽ നടക്കുമെന്നു സമസ്‌ത ഇസ്‌ലാമിക് സെന്റർ ഭാരവാഹികൾ അറിയിച്ചു. കാടത്ത നിയമങ്ങളിലൂടെ ഇന്ത്യയുടെ മഹിതമായ ഭരണഘടനയേയും  ബഹുസ്വരതയെയും തച്ചു തകർത്തു മതാടിസ്ഥാനത്തിൽ  ഒരു വിഭാഗത്തെ മാത്രം ഒറ്റപ്പെടുത്താനുള്ള ഫാസിസ്റ്റ് സർക്കാരിൻറെ തീരുമാനം തീർത്തും നിരുത്തരവാദപരവും തിരുത്തപ്പെടേണ്ടതുമാണ്. ഇത് തിരുത്തപ്പെടുന്നത് വരെ സമരരംഗത്ത് മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി ഉണ്ടാവുമെന്ന് നേതാക്കൾ പറഞ്ഞു. നാട്ടിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പ്രവാസ ഭൂമികയിൽ നിന്നും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് 20 നു വെള്ളിയാഴ്ച്ചയാണ് സമ്മേളനം. ഇന്ത്യ മരിക്കാൻ പാടില്ല, ഇന്ത്യ ആരുടെയും പാരമ്പര്യസ്വത്തോ  തറവാട്ടു മുതലോ അല്ല. ഇന്ത്യ എല്ലാവരുടേതുമാണ്.


          ഹിന്ദുവും മുസൽമാനും ക്രിസ്ത്യനും ജൈനനും ബുദ്ധനും പാർസി വിശ്വാസിയും മതം ഇല്ലാത്തവനുമെല്ലാം ഈ പൂന്തോപ്പിലെ പുഷ്പങ്ങളാണ്. ഇത്  നശിക്കാതെ നോക്കേണ്ടത്  ഇന്ത്യ ഗവൺമെൻറിൻറെ ഉത്തരവാദിത്തമാണ്.കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമം  ഭരണഘടന ഉറപ്പുനൽകിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മത-ജാതി പരിഗണനകൾക്ക് അതീതമായി ഭരണഘടന നിർവചിച്ച ഇന്ത്യൻ പൗരത്വം മുസ്‍ലികൾക്ക് നിഷേധിക്കുക എന്ന ഫാഷിസ്‌റ്റ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്.  ഭരണഘടനയുടെ മരണമാണിത്. രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യം വെച്ചാണ് എൻ.ആർ.സി തയ്യാറാക്കുന്നത്. രാജ്യത്തെ  വിഭജിക്കുന്ന ഈ നിയമങ്ങൾക്കെതിരെ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയ-സാമൂഹിക-മത-സാംസ്കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവർത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാർ സർക്കാരിന്റെ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കുന്ന ഈ സാഹചര്യത്തിൽ സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മറ്റി പൗരത്വ നിയമത്തെ ശക്തമായി അപലപിക്കുന്നതായും നേതാക്കൾ പറഞ്ഞു.
         വാർത്താ സമ്മേളനത്തിൽ സമസ്‌ത ജനറൽ സിക്രട്ടറിക്കൊപ്പം എസ് ഐ സി സഊദി ദേശീയ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, ദേശീയ വർക്കിങ് സിക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ, ദേശീയ വൈസ് പ്രസിഡന്റുമാരായ ഇബ്‌റാഹീം ഓമശ്ശേരി, ബഷീർ ബാഖവി, കിഴക്കൻ പ്രവിശ്യ കമ്മിറ്റി ജനറൽ സിക്രട്ടറി അബ്‌ദുറഹ്‌മാൻ പൂനൂർ , ദമാം സെൻട്രൽ കമ്മിറ്റി പസിഡന്റ് ഫവാസ് ഹുദവി പട്ടിക്കാട് തുടങ്ങിയവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago