പടന്ന ടൗണ്‍ സി.സി.ടി.വി വലയത്തിലാക്കും
തൃക്കരിപ്പൂര്‍: ഇരുളിന്റെ മറവില്‍ വീടുകള്‍ക്കും വ്യക്തികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനു പടന്ന ടൗണില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കാനും രാത്രികാല പൊലിസ് പട്രോളിങ്ങ് ശക്തമാക്കാനും തീരുമാനം. പടന്ന പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും സര്‍വകക്ഷി രാഷ്ട്രീയ പ്രതിനിധികളുടെയും യോഗത്തിലാണു തീരുമാനം.
ലഹരി പദാര്‍ഥങ്ങളുടെ വില്‍പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാനും മൂന്നു മാസം കൂടുമ്പോള്‍ കണക്കെടുപ്പു നടത്താനും തീരുമാനമായി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ലഹരി വില്‍പനയും നിയമലംഘന വാഹന യാത്രയും തടയുവാന്‍ ബോധവല്‍ക്കരണം നടത്തും.
രാത്രികാല വ്യാപാരത്തിനു നിശ്ചിത സമയം പാലിക്കുന്നതിനാവശ്യമായ നടപടിയില്‍ വ്യാപാരി സംഘടനകളുമായി ആലോചിച്ചു തീരുമാനമെടുക്കും.
സുരക്ഷയുടെ ഭാഗമായി ടൗണിലെ പ്രധാന കേന്ദ്രങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കാനായി വ്യാപാരി സംഘടനകള്‍, ക്ലബുകള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുടെ യോഗം വിളിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ അധ്യക്ഷയായി. ചന്തേര പ്രിന്‍സിപ്പല്‍ എസ്.ഐ കെ.വി ഉമേശന്‍ ആമുഖ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ സുബൈദ, സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി മുഹമ്മദ് അസ്‌ലം, പഞ്ചായത്ത് അംഗങ്ങളായ ടി.പി മുത്തലിബ്, ടി.പി മുഹമ്മദ് കുഞ്ഞി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ ഫൈസല്‍, ടി.പി കുഞ്ഞബ്ദുല്ല, വി.കെ ംഖ്‌സൂദലി, കെ.വി ഗോപാലന്‍, കെ.വി ജതീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."