HOME
DETAILS

കരുനാഗപ്പള്ളിയിലും ചവറയിലും മോഷണം: യുവതിക്കും പൊലിസുകാരനും വെട്ടേറ്റു; ചവറയില്‍ ഒരാള്‍ പിടിയില്‍

  
backup
December 12 2018 | 05:12 AM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%9a%e0%b4%b5%e0%b4%b1%e0%b4%af

ചവറ: കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേങ്ങളിലും ചവറയിലും മോഷണപരമ്പര തുടരുന്നു. കുലശേഖരപുരം പഞ്ചായത്തിലെ നീലികുളം, കടത്തൂര്‍ എന്നിവിടങ്ങളില്‍ ഒരു മാസത്തിനിടെ രണ്ട് മോഷണങ്ങളില്‍ 35 പവനും പണവും നഷ്ടപ്പെട്ടത് സംബന്ധിച്ച് പൊലിസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം മരുതൂര്‍കുളങ്ങര, ഘണ്ഡകര്‍ണ്ണന്‍കാവ്, ആലുംകടവ് എന്നിവിടങ്ങളില്‍ നിരവധി വീടുകളില്‍ മോഷണശ്രമവും മോഷണവും നടന്നത്.
മരുതൂര്‍കുളങ്ങര ആലുംകടവ് മുന്നാം മൂടിന് സമീപം അവിട്ടം വീട്ടില്‍ അജയകുമാറിന്റെ ഭാര്യ ഐശ്വര്യയുടെ(35) കഴുത്തില്‍ കിടന്ന മൂന്നര പവന്റെ മാല മോഷ്ടാക്കള്‍ കവര്‍ന്നു. അടുക്കളയുടെ കതക് കമ്പി പാര ഉപയോഗിച്ച് കുത്തിതുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ ഉറങ്ങിക്കിടന്ന ഐശ്വര്യയുടെ കഴുത്തില്‍ കിടന്നമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് അജയകുമാര്‍ വിദേശത്താണ്. മോഷ്ടാക്കള്‍ മാല ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഞെട്ടിയുണര്‍ന്ന ഐശ്വര്യ ബഹളംവച്ച് പ്രതിരോധിച്ചു. തുടര്‍ന്ന് മോഷ്ടാക്കള്‍ ഐശ്യര്യയുടെ കൈ പിടിച്ച് തിരിച്ച ശേഷം തലയ്ക്ക് വെട്ടി പരുക്കേല്‍പ്പിച്ച ശേഷം മാല കവരുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കളീക്കല്‍ സതീശന്റെ വീട്ടിലും മോഷണ ശ്രമവും നടന്നു.  ആദിനാട് ഘണ്ടകര്‍ണന്‍ കാവ് ക്ഷേത്രത്തിന് സമീപമുള്ള റോഡിലൂടെ മോഷ്ടാക്കള്‍ ഇതിന് ശേഷം നടന്നു പോകുമ്പോള്‍ പട്രോളിങ് നടത്തുകയായിരുന്ന കരുനാഗപ്പള്ളി പൊലിസ് സംഘത്തിന്റെ മുന്നില്‍ അകപ്പെട്ടു. ഇതോടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ പൊലിസും ഓടി ഒരാളെ പിടികൂടിയെങ്കിലും മോഷ്ടാവ് കൈയില്‍ കരുതിയിരുന്ന കത്തിക്ക് വെട്ടി. മോഷ്ടാവിന്റെ ആക്രമത്തില്‍ ഷാഡോ പൊലിസുകാരനായ ദീപുവിന്റെ (32) കൈയ്ക്ക് നേരിയ പരുക്കേറ്റു. കഴിഞ്ഞ ദിവസം ചവറ വടക്കുംതലയില്‍ നടന്ന മോഷണശ്രമത്തിനിടയിലാണ് ഒരു തമിഴ് മോഷ്ടാവ് പിടിയിലായത്. രാത്രി പന്ത്രണ്ടരയോടെ വടക്കുംതല പാരാമൗണ്ടില്‍ അഷ്‌റഫിന്റെ അടുക്കള വാതിലും ഗ്രില്ലും തകര്‍ത്ത ശേഷം ഹാളിന് ഉള്ളിലേക്ക് അഞ്ചുപേരടങ്ങിയ മോഷണസംഘം പ്രവേശിച്ചു. ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ ഉണര്‍ന്നപ്പോള്‍ അടിവസ്ത്രം മാത്രം ധരിച്ച് അഞ്ചുപേര്‍ പുറത്തേക്ക് ഓടുകയായിരുന്നു. വീട്ടുകാര്‍ വിവരം ഉടന്‍ തന്നെ പൊലിസില്‍ അറിയിച്ചതനുസരിച്ച് ചവറ പൊലിസ് എത്തിയപ്പോഴാണ് വഴിയില്‍ നിന്ന് ഒരാളെ പിടികൂടിയത്. ഇയാളുടെ പേര് പൊലിസ് വെളിപ്പെടുത്തിയിട്ടില്ല.
രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘത്തിലെ അംഗങ്ങളാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നത്.

 

കുരീപ്പള്ളി സൊസൈറ്റിമുക്കില്‍ മോഷണം; ആറ് പവന്‍ സ്വര്‍ണവും 38,000 രൂപയും കവര്‍ന്നു


കുണ്ടറ: കുരീപ്പള്ളി സൊസൈറ്റിമുക്കില്‍ കനാലിനു സമീപം പാലവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അനില്‍കുമാറിന്റെ വീട്ടിന്റെ അടുക്കളവാതില്‍ കുത്തിപ്പൊളിച്ച് ആറ് പവന്‍ സ്വര്‍ണവും 38,000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി 1.30ന് ശേഷമാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. അനില്‍ കുമാറിന്റെ ഭാര്യയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന മാലയും വളയും ഉള്‍പ്പടെ ആറ് പവന്‍ സ്വര്‍ണവും 38,000 രൂപയുമാണ് കവര്‍ന്നത്.
വീട്ടുകാര്‍ രാവിലെ അലമാരയും വാതിലുകളും തുറന്നുകിടക്കുന്നത് കണ്ടപ്പോഴാണ് മോഷണവിവരം അറിയുന്നത്. കഴുത്തില്‍ക്കിടന്ന മാല നഷ്ടപ്പെട്ടതും അനില്‍കുമാറിന്റെ ഭാര്യ രാവിലെയാണ് അറിഞ്ഞത്.
സൊസൈറ്റിമുക്കില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള മൊയ്ദീന്‍ മുക്ക് തെങ്ങുവിള വീട്ടില്‍ ജമാലുദ്ദീന്റെ വീട്ടിലും മോഷണശ്രമമുണ്ടായി. പുലര്‍ച്ചെ 1.20 ഓടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ ജമാലുദ്ദീന്‍ വീടിന് മുന്‍വശത്തെയും മുകളിലത്തെയും വാതിലുകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ രാവിലെയാണ് വീടിന്റെ അടുക്കള വാതില്‍ കുത്തിപ്പൊളിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കുണ്ടറ പോലിസ് അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് എസ്.ഐ വിദ്യാധിരാജ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago