ദേശീയ പൗരത്വ ഭേദഗതി ബിൽ : ഒ. ഐ. സി.സി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
മദീന: 'ദേശീയ പൗരത്വ ഭേദഗതി ബിൽ റദ്ദ് ചെയ്യുക' എന്ന തലക്കെട്ടിൽ ഒ. ഐ. സി.സി യാമ്പു സെൻട്രൽ കമ്മിറ്റി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ശ്രദ്ധേയമായി. യാമ്പു വിലെ 'കേരള ഹൗസിൽ' ൽ സംഘടിപ്പിച്ച പരിപാടിയിൽ പത്തോളം സംഘടനകളുടെ നേതാക്കളുടെ വേറിട്ട സംഗമം വിഷയത്തിൽ പ്രവാസി സമൂഹത്തിന്റെ ഒറ്റക്കെട്ട് വിളംബരം ചെയ്യുന്നതായിരുന്നു. ഭരണഘടന ഉറപ്പു നൽകുന്ന തുല്യനീതി നിഷേധിച്ച് മോദി സർക്കാർ നടത്തുന്ന വിവേചനത്തിനെതിരെയുള്ള ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധമായി സമ്മേളനം മാറി. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് ശങ്കർ എളംകൂർ ഉദ്‌ഘാടനം ചെയ്തു. ഒ. ഐ. സി. സി യാമ്പു പ്രസിഡന്റ് അസ്‌കർ വണ്ടൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ ഭരണഘടന ഉയർ ത്തിപിടിക്കുന്ന എല്ലാവർക്കുമുള്ള തുല്യാവകാശത്തെ വെല്ലുവിളി ക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് പരിപാടിയിൽ സംസാരി ച്ചവർ പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സലിം വേങ്ങര (തനിമ), അഡ്വ. ജോസഫ് അരിമ്പൂർ (യാമ്പു വിചാരവേദി), ബൈജു വിവേകാനന്ദൻ (നവോദയ), സലിം മനക്കടവൻ (ഐ.എഫ്.എഫ് ), സാബു വെള്ളാരപ്പിള്ളി (പ്രവാസി സാംസ്കാരികവേദി), അബ്ദുൽ കരീം പുഴക്കാട്ടിരി (എസ്.കെ.ഐ.സി), അബ്ദുൽ മജീദ് സുഹ്‌രി (യാമ്പു ഇന്ത്യൻ ഇസ്‌ലാഹി സെന്റർ), നാസർ നടുവിൽ, കെ.പി. എ .കരീം താമരശ്ശേരി, മുസ്തഫ മൊറയൂർ ( കെ.എം.സി.സി ), സിറാജ് മുസ്ലിയാരകത്ത്(ഐ.എഫ്.എ ), അനീസുദ്ദീൻ ചെറുകുളമ്പ് (യാമ്പു ഇന്ത്യൻ മീഡിയ ഫോറം) എന്നിവർ സംസാരിച്ചു. ഒ. ഐ. സി. സി യാമ്പു ജനറൽ സെക്രട്ടറി സിദ്ധീഖുൽ അക്ബർ സ്വാഗതവും അബുദുന്നാസർ കുറുകത്താണി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."