പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ ഭാരതം മോദിമുക്തമാകും: ബിന്ദുകൃഷ്ണ
കൊല്ലം: രാജ്യത്തെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം സൂചന നല്‍കുന്നത് 2019 ല്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടുകൂടി ഭാരതം മോദിമുക്ത ഭാരതം ആകുമെന്നാണെന്ന് ഡി.സി.സി അധ്യക്ഷ ബിന്ദുകൃഷ്ണ പറഞ്ഞു. രാജ്യത്ത് മോദി നടപ്പിലാക്കുന്ന ഏകാധിപത്യ ഭരണത്തിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേടിയ തെരഞ്ഞെടുപ്പ് വിജയത്തിനോടനുബന്ധിച്ച് ചിന്നക്കടയില്‍ ആഹ്ലാദ പ്രകടനവും പായസ വിതരണവും നടത്തി. തുടര്‍ന്ന് നടന്ന യോഗം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂരജ് രവി അധ്യക്ഷനായി. ഭാരവാഹികളായ രമാ രാജന്‍, കൃഷ്ണവേണി ശര്‍മ, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.
നേതാക്കളായ നാസര്‍, സുല്‍ഫിക്കര്‍ ഭൂട്ടോ, കോതേത്ത് ഭാസുരന്‍, മരിയാന്‍, റഷീദ്, മോഹന്‍ബോസ്, പി. ലിസ്റ്റണ്‍, സുനിത നിസാര്‍, മനോരമ, ഉദയതുളസി, ജലജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."