HOME
DETAILS
MAL
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം: കോട്ടക്കൽ മണ്ഡലം കെഎംസിസി
backup
December 18 2019 | 11:12 AM
ജിദ്ദ: മതം നോക്കി പൗരത്വം നൽകുന്ന പുതിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തെ വീണ്ടും ഒരു വിഭജനത്തിലേക്കു നയിക്കുമെന്നും അതിനാൽ പ്രസ്തുത നിയമം ഉടൻ പിൻവലിക്കണമെന്നും ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി വർക്കിംഗ് കമ്മിറ്റി യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു . രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാൻ വേണ്ടിയാണു മോഡി സർക്കാർ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതെന്നും ഇത് രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലേക്കാണ് നയിക്കുകയെന്നും യോഗം അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലാ കെഎംസിസിയുടെ പ്രളയ പുനരധിവാസ നിധിയിലേക്ക് കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് - മുനിസിപ്പൽ കെഎംസിസി കമ്മിറ്റികൾ സ്വരൂപിച്ച സംഖ്യാ യോഗത്തിൽ വെച്ച് ബന്ധപ്പെട്ടവർ മണ്ഡലം കെഎംസിസി ഭാരവാഹികൾക്ക് കൈമാറി.
ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് നാസർ കാടാമ്പുഴ ഉത്ഘാടനം ചെയ്തു.കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് മൂസ ഹാജി കോട്ടക്കൽ അധ്യക്ഷത വഹിച്ചു.മൊയ്‌ദീൻ എടയൂർ, റസാഖ് വെണ്ടല്ലൂർ, മുഹമ്മദ് കല്ലിങ്ങൽ, അൻവർ പൂവ്വല്ലൂർ, മുഹമ്മദലി ഇരണിയൻ അൻവർ സാദത്ത് കുറ്റിപ്പുറം, അബ്ബാസ് കൊളമംഗളം, മുഹമ്മദ് കുട്ടി, ഷാജഹാൻ പൊന്മള തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ട്രെഷറർ ഇബ്രാഹിം ഹാജി വളാഞ്ചേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."